Select Page

Day: August 10, 2018

പരപ്പില്‍ താഴം മാലിന്യ പ്രശ്നം; കലക്ടര്‍ നടപടി സ്വീകരിക്കണം -ഐ എന്‍ ടി യു സി

ചാവക്കാട് : മാലിന്യം മൂലം ദുരിതമനുഭവിക്കുന്ന മണത്തല പരപ്പില്‍ താഴം നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും നിരാഹാര സമരം നടത്തുന്ന കെ എസ് യു പ്രവര്‍ത്തക സോഫിയയുടെ ജീവന്‍ രക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഐ എന്‍ ടി യു സി ആവശ്യപ്പെട്ടു. പ്രകടനവുമായി സമരപ്പന്തലില്‍ എത്തിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ അഞ്ചാം ദിവസവും നിരാഹാരം തുടരുന്ന സോഫിയക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഐ എന്‍ ടി യു സി ഗുരുവായൂര്‍ റീജിയണല്‍ പ്രസിഡണ്ട് എം എസ് ശിവദാസ്, കെ വി മുഹമ്മദ്‌, പ്രേമാവതി ബാലകൃഷ്ണന്‍, സി എസ് നാരായണന്‍, വി കെ വിമല്‍, സി കെ സത്യന്‍, പി എ നാസര്‍, വോള്‍ഗ ഷൌക്കത്ത്, അബു തിരുവത്ര, എന്‍ കെ സുനില്‍, കെ കെ സഫര്‍ഖാന്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം...

Read More

സിവിൽ സർവീസ് ജേതാവ് ഷാഹിദ് ടി കോമത്തിന് സ്വീകരണം നല്‍കി

ചാവക്കാട് : എത്ര പരാജയപ്പെട്ടാലും പിൻമാറില്ല എന്ന ദൃഡനിശ്ചയവും, ആത്മവിശ്വാസവുമുള്ള ഒരു വിദ്യാർത്ഥിക്ക് സിവിൽ സർവീസ് പരീക്ഷ എന്ന കടമ്പ കടക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് സിവിൽ സർവീസ് ജേതാവ് ഷാഹിദ് ടി കോമത്ത് അഭിപ്രായപ്പെട്ടു. എം എസ് എസ് ജില്ലാ കമ്മറ്റി ചാവക്കാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് തവണ പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ട് ആറാം തവണയാണ് താന്‍ വിജയം കണ്ടതെന്ന് ഷാഹിദ് പറഞ്ഞു. നിരന്തരം പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്. പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും, പുസ്തകങ്ങളും വായിക്കുന്നത് ശീലമാക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പി വി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ കെ എസ് എ ബഷീർ, ജില്ലാ സെക്രട്ടറി എ കെ അബ്ദുൽ റഹിമാൻ, താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം, ഹക്കീം ഇബാറക്ക്,...

Read More

പോലീസ് പ്രൊട്ടക്ഷനില്‍ നഗരസഭ മാലിന്യം തള്ളി

ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിനെതിരെയുള്ള നിരാഹാര സമരം അഞ്ചാം ദിവസം തുടരുന്നതിനിടെ പോലീസിന്‍റെ സഹായത്തോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം തള്ളി. സമരക്കാരുടെ പ്രതിഷേധം വകവെക്കാതെയാണ് നഗരസഭയുടെ രണ്ടു വണ്ടി മാലിന്യം പരപ്പില്‍ താഴത്ത് വീണ്ടും നിക്ഷേപിച്ചത്. ഇന്നലെ രണ്ട് വട്ടം തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിരാഹാരമിരിക്കുന്ന സോഫിയയുമായും സമരാനുഭാവികളോടും ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍  കലക്ടറോ കലക്ടറുടെ പ്രതിനിധിയോ സ്ഥലം സന്ദര്‍ശിക്കുന്നത് വരെ മാലിന്യം തള്ളില്ലെന്നു ഉറപ്പ് നല്‍കിയിരുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തഹസില്‍ദാറുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും യാതൊരു വിലയും ഇല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് മാലിന്യവുമായി പോലീസ് അകമ്പടിയോടെ വാഹനങ്ങള്‍...

Read More

വിന്‍സ് (37)

ഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം ഒലക്കേങ്കില്‍ ജോണിയുടെ മകന്‍ വിന്‍സ് (37) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മാതാവ്: സെലീന. സഹോദരന്‍:...

Read More

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പത്താം വാര്‍ഷികം

ചാവക്കാട്: ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പത്താം വാര്‍ഷികം ഒരുവര്‍ഷത്തെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്  എം എസ് ശിവദാസ് ജന സെക്രട്ടറി  അലി ട്രഷറര്‍ കെ വി മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികത്തിനു തുടക്കം കുറിച്ച്  ആഗസ്റ്റ് 12ാം തിയതി  തിരുവത്ര കുമാര്‍ യു പി സ്‌കൂളില്‍ വെച്ച് തൃപ്രയാര്‍ റൈഹാന്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശാസ്ത്ര ക്രിയ നിര്‍ണയക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.  ക്യാമ്പ് തഹസില്‍ദാര്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്യും. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: ആര്‍ രമ്യ മുഖ്യാഥിതിയാവും.  ക്യാമ്പില്‍ പ്രമുഖ നേത്രവിഭാഗം ഡോക്ടര്‍മാര്‍ സംബന്ധിക്കും. രോഗികള്‍ക്ക് സൗജന്യ മരുന്നും, കുറഞ്ഞ നിരക്കില്‍ കണ്ണടയും വിതരണം ചെയ്യും. ഓപ്പറേഷനു വിധേയരാകുന്നവര്‍ക്ക്  ചിലവു കുറവില്‍ ചികിത്‌സ നടത്തുന്നതിനും ഭാരവാഹികള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്ത്‌വര്‍ഷമായി ജീവകാരുണ്യ രംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. വിദ്യഭ്യാസ ഉപഹാരം, ചികിത്‌സാ സഹായം, പുരകെട്ടിമേയനുള്ള സഹായം, മരണാനന്തര...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031