Select Page

Day: August 11, 2018

വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല ; സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്ക്-സോഫിയ

ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള സമരം വ്യക്തി നേട്ടത്തിനൊ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനൊ വേണ്ടിയുള്ളതല്ലെന്നും സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്നും സോഫിയ. ചാവക്കാട് നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള അനിശ്ചിത കാല നിരഹാര സമരം അവസനാപിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥയില്‍ പരപ്പിൽ താഴത്ത് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് കലക്ടര്‍ ഫോണിലൂടെ സംസാരിച്ചത്. പതിനാറാം തിയതി ഉച്ചക്ക് ഒരുമണിക്ക് സമരക്കാരുമായി കളക്ട്രേറ്റില്‍ വെച്ച് ചര്‍ച്ചചെയ്യാന്‍ ഒരുമണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇവിടെ ഒഴുകുന്ന കായലും പുഴയും കെട്ടിനിൽക്കുന്ന ജലസ്രോതസും മലിനമാകാൻ കാരണം പരപ്പിൽ താഴത്ത് മാലിന്യം തള്ളിയതുകൊണ്ടാണ്. ഇവിടെ സംസ്കരണമല്ല, തള്ളൽ മാത്രമാണ് നടക്കുന്നത്. ജില്ലാ കളക്ടർ എ.ഡി.എമ്മിനെ അയച്ച് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ജനങ്ങളുടെ ആരോഗ്യം പരിശോധിക്കാൻ പ്രത്യേക ക്യാംപ് വെക്കണം. കളക്ടർ പരപ്പിൽ താഴം സന്ദർശിക്കണം, മാലിന്യ സംസ്കരണ ശാല അടച്ചു പൂട്ടണം എന്നീ ആവശ്യങ്ങളാണ് കളക്ടറോട് നേരില്‍ ആവശ്യപ്പെടുക എന്ന് സോഫിയ പറഞ്ഞു. സമരത്തിൽ...

Read More

ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാധ്യക്ഷനും സെക്രട്ടറിക്കുമെതിരെ കേസെടുക്കണം – ടി എന്‍ പ്രതാപന്‍

ചാവക്കാട്: ശുദ്ധവായുവും ശുദ്ധജലവും പരപ്പില്‍ താഴം നിവാസികളുടെയും ഭാടനഘടനാപരമായ മൌലിക അവകാശമാണെന്നും മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാ അധ്യക്ഷനും സെക്രട്ടറിക്കുമെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ കേസെടുക്കണമെന്ന് ഡി.സി.സി. പ്രസിഡൻറ് ടി.എൻ. പ്രതാപൻ. ചാവക്കാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൌണ്ടിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ നിയമ വിദ്യാർഥിനി സോഫിയയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ശുദ്ധജലവും ശുദ്ധവായുവും ഇവിടെ നൂറുശതമാനുവും നിഷേനിഷേധിപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനകീയ വിഷയമുയർത്തുമ്പോൾ വ്യക്തമായ വിശദീകരണം നൽകാതെ രാഷ്ട്രീയം പറഞ്ഞ് ആക്ഷേപിക്കുന്നത് ക്രൂരതയാണ്. നഗരസഭാ ചെയർമാനും സഹപ്രവർത്തകരും ക്രൂരത അവസാനിപ്പിക്കണം. സോഫിയയുടേത് രാഷ്ട്രീയ പ്രേരിത സമരമല്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണെന്നും അദേഹം പറഞ്ഞു. നഗരസഭാ ചെയർമാനും സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉത്തരവാദിതപ്പെട്ടവര്‍ പരപ്പില്‍താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിനു സമീപം വരണമെന്നും ഡി.സി.സി. പ്രസിഡൻറ് എന്ന നിലയിൽ എന്‍റെ ആദ്യത്തെ അഭ്യർഥനയാണതെന്നും അദ്ദേഹം പറഞ്ഞു, ഗുരുവായൂര്‍ എം.എൽ.എ അടിയിന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം. അദ്ദേഹത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. എം.എൽ.എയും നഗരസഭാ ചെയർമാനും...

Read More

കലക്ടര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു – നിരാഹാരസമരം അവസാനിപ്പിച്ചു

ചാവക്കാട് : ആറു ദിവസമായി മണത്തല പരപ്പില്‍ താഴത്ത് നിയമ വിദ്യാര്‍ഥിനി സോഫിയ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ കലക്ടര്‍ സോഫിയയുമായി  ഫോണില്‍  ബന്ധപ്പെടുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലൊന്നും നേരില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചേക്കില്ലെന്ന്‍ കലക്ടര്‍ അനുപമ സോഫിയയോട് പറഞ്ഞു. ഈ മാസം പതിനാറാം തിയതി ഒരുമണിക്ക് ചര്‍ച്ചക്കായി കളക്ട്രേറ്റിലേക്ക് സോഫിയയെയും സമരാനുഭാവികളെയും ക്ഷണിക്കുകയും ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്ന സോഫിയയോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡിസിസി  പ്രസിഡണ്ട്  ടി എന്‍ പ്രതാപന്‍ നല്‍കിയ നാരങ്ങാ നീര് കുടിച്ച് സോഫിയ നിരാഹാരം അവസാനിപ്പിച്ചു. സമരപ്പന്തല്‍ സന്തര്‍ശിക്കാനെത്തിയ ടി എന്‍ പ്രാതപന്‍റെ ഫോണിലെ സ്പീക്കര്‍ ഫോണിലൂടെയാണ് കലക്ടര്‍ സോഫിയയുമായി സംസാരിച്ചത്. മാധ്യമ പ്രവര്‍ത്തകരെകണ്ടതിനു ശേഷം പന്തലില്‍ നിന്നും ഇറങ്ങിയ അദ്ദേഹം കലക്ടറുടെ കാള്‍ വന്നതിനെതുടര്‍ന്ന് സോഫിയുടെ അടുത്ത് തിരിച്ചെത്തുകയായിരുന്നു. നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031