Select Page

Day: August 16, 2018

പുന്നയൂര്‍ പഞ്ചായത്തില്‍ ആയിരത്തോളം പേര്‍ ദുരിതാശ്വാസ കേമ്പില്‍

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ  വിവിധയിടങ്ങളില്‍ പന്ത്രണ്ടോളം  ക്യാമ്പുകളിലായി ആയിരത്തിലധികം പേര്‍.  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ മേൽ നോട്ടത്തിൽ വെട്ടിപ്പുഴ മസ്ജിദ്, റഹ്മത്തുൽ ഇസ്ലാം മദ്രസ, എടക്കര കെ.സി.പി.എച്.എം. എ.എൽ.പി സ്കൂൾ, അവിയൂർ എ.എം.യു.പി സ്കൂൾ, പുന്നയൂർ തെക്കിനിയേടത്ത് ജി.എൽ.പി സ്കൂൾ, എക്കഴിയൂർ സീതീ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ, നാലാം കല്ല് ജി.എൽ.പി സ്കൂൾ, കുരഞിയൂർ എൽ.പി സ്കൂൾ, മന്ദലാംകുന്ന് മുനീറുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിൽ താമസം, ഭക്ഷണം, ഡോക്ടറുടെ സേവനം എന്നിവ ഉറപ്പാക്കി. കൂടാതെ ഗ്ലോബൽ കെ.എം.സി.സി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയും സഹായം വാഗ്ദാനം ചെയ്തു. ആയിരത്തോളം പേരാണ് ക്യാമ്പുകളിലുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ, വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ അബൂബക്കർ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, ബ്ലോക്ക് പഞ്ചായത്തംഗം നസീമ ഹമീദ്, പഞ്ചായത്ത് അംഗം അഷ്റഫ്...

Read More

രക്ഷാ ബോട്ടുകള്‍ ചാവക്കാട് നിന്നും ചാലക്കുടിയിലേക്ക് പുറപ്പെട്ടു

ചാവക്കാട് : ചാലക്കുടിയിലെ പ്രളയ മേഖലയിലേക്ക് ചാവക്കാട് നിന്നും ഫൈബര്‍ വള്ളങ്ങള്‍ പുറപ്പെട്ടു. ബ്ലാങ്ങാട് ആച്ചി അനിലിന്‍റെ രണ്ട് വള്ളങ്ങളും വിനോദിന്‍റെ നഹറു വള്ളവുമാണ് തൊഴിലാളികളുമായി പുറപ്പെട്ടത്. ചാലക്കുടിയില്‍ വീടുകള്‍ വെള്ളത്തിലാവുകയും പലരും കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചാവക്കാട് തൊട്ടാപ്പ് പാറേംപടിയില്‍ നിന്നും രക്ഷാ വള്ളങ്ങള്‍...

Read More

വെള്ളക്കെട്ട് രൂക്ഷം – എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു

ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ് നടത്തിയില്ല. എന്‍ എച്ച് 66 റൂട്ടിലൂടെയുള്ള ഗുരുവായൂര്‍ എറണാകുളം കെ എസ് ആര്‍ ടി സി ബസ്സ്‌ സര്‍വ്വീസ് നിര്‍ത്തിവെച്ചു. എം ആര്‍ ആര്‍ എം സ്കൂള്‍ പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു. ചാവക്കാട് നഗരത്തിലെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് തുറക്കാനായില്ല. ജോലിക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും വെള്ളം കയറിയതുമാണ് കാരണം. ഒവുങ്ങല്‍ പേരകം റോഡും ഒവുങ്ങല്‍ ചാവക്കാട് ഹൈസ്കൂള്‍ റോഡും സഞ്ചാരയോഗ്യമല്ലാത്ത വിധം വെള്ളത്താല്‍ മുങ്ങി. ചാവക്കാട് വഞ്ചിക്കടവ് സെന്ററും വഞ്ചിക്കടവ് റോഡും രണ്ടടി ഉയരത്തില്‍ വെള്ളം കയറി. ദേശീയപാതക്ക് സമാന്തരമായി കിഴക്ക് ഭാഗത്ത് കൂടെ പോകുന്ന തിരുവത്ര കോട്ടപ്പുറം റോഡില്‍ നാലടി ഉയരത്തില്‍ വെള്ളം പൊങ്ങി റോഡും തോടും പുഴയും തിരിച്ചറിയാവാനാത്ത വിധം ഒന്നായി. ഗുരുവായൂരിൽ...

Read More

കനോലികനാല്‍ മത്തിക്കായാല്‍ കരകവിഞ്ഞൊഴുകുന്നു – കൂടുതല്‍ കുടുംബങ്ങള്‍ കേമ്പിലെക്ക്

ചാവക്കാട് : മഴ ശക്തമായി തുടരുന്നു. മത്തിക്കായല്‍, കനോലികനാല്‍ എന്നിവ കരകവിഞ്ഞൊഴുകുന്നു. നഗരങ്ങളും ഗ്രാമങ്ങളും വെള്ളക്കെട്ടില്‍. ദുരിതാശ്വാസ കേമ്പുകളിലെക്ക് കൂടുതല്‍ കുടുംബങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. തെക്കഞ്ചേരി, വഞ്ചിക്കടവ്, പുന്ന മേഖലകളില്‍ ഉള്ളവരാണ് കേമ്പുകളില്‍ എത്തിയിട്ടുള്ളത്. പുന്നയില്‍ നിന്നുള്ള എട്ടോളം കുടുംബങ്ങളെ പുന്ന ജി എം യു പി സ്കൂളിലെക്ക് മാറ്റി പാര്‍പ്പിച്ചു. തെക്കഞ്ചേരി, വഞ്ചിക്കടവ് ഭാഗത്തുള്ള കുടുംബങ്ങളെ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേമ്പിലേക്കാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത് ചാവക്കാട് വഞ്ചിക്കടവിലുള്ള എണ്‍പതോളം വീടുകളില്‍ വെള്ളം കയറി. തെക്കഞ്ചേരിയിലും സമാനമാണ് സ്ഥിതി. തിരുവത്ര പതിനാലാം വാര്‍ഡ്‌ വീടുകളും വെള്ളക്കെട്ടിലായി. ഇ എം എസ് നഗര്‍ മേഖലയില്‍ റോഡും റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളും വെള്ളക്കെട്ടിലാണ്. പാലയൂര്‍, ഇടപ്പള്ളി മേഖലയിലും വീടുകളില്‍ വെള്ളം കയറി. കനോലി കനാലിനു ഇരുവശവും താമസിക്കുന്ന പലകുടുംബങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി. ഗുരുവായൂര്‍ കപ്പിയൂർ വാർഡ് 34 മുള്ളരാട്ട് രജീഷിന്റെ വീട്ടിൽ വെള്ളം കയറി. കുടുംബത്തെ കപ്പിയൂർ സ്കൂളിലേക്ക് മാറ്റി....

Read More

വടക്കേകാട് നിരവധി വീടുകള്‍ വെള്ളത്തില്‍ – നാലാംകല്ല്‌ നായരങ്ങാടി ഗതാഗതം നിലച്ചു

വടക്കേകാട് : നാലാം കല്ല്‌ കിഴക്ക് ഭാഗം, കച്ചേരിപ്പടി, വട്ടംപാടം, അയിരൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുന്നംകുളം പൊന്നാനി റോഡില്‍ നാലാംകല്ല്‌ മുതല്‍ നായരങ്ങാടി വരെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. നിരവധി കുടുംബങ്ങളെ നായരങ്ങാടി ക്രിസ്ത്യന്‍ പള്ളിയിലേക്ക് മാറ്റി. അയിരൂർ മദ്രസ്സ, ജുമാ അത്ത്‌ പള്ളി, ഓഡിറ്റോറിയം ഭാഗങ്ങളിൽ തോടുകൾ കരകവിഞ്‌ ഒഴുകിയതിനാൽ പ്രദേശ വാസികളെ കെ എം എം സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനിവ്‌, കെ എം എം, ആക്റ്റ്സ്, തൊഴിയൂര്‍ ആംമ്പുലൻസ്‌ പ്രവർത്തകരും റൈറ്റ്സ്‌ പാലിയേറ്റീ കെയര്‍, വിവധ ക്ലബ്ബുകള്‍, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031