മൃതദേഹം സെമിത്തേരിയിലെത്തിച്ചത് വഞ്ചിയിൽ

ചാവക്കാട്: സെമിത്തേരിയിലേക്കുള്ള റോഡിൽ അരക്കൊപ്പം വെള്ളം.  മൃതദേഹം വഞ്ചിയിൽ സെമിത്തേരിയിലെത്തിച്ചു. ഒരുമനയൂർ മുത്തമ്മാവ് കാഞ്ഞിരത്തിങ്കൽ പരേതനായ ഡൊമിനിയുടെ ഭാര്യ എൽസി (71) യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വഞ്ചിയിൽ സെമിത്തേരിയിലെത്തിച്ച് സംസ്ക്കരിച്ചത്. ശനിയാഴ്ചയാണ് എൽ സി മരിച്ചത്. വീട്ടിൽ നിന്നും ഒരുമനയൂർ ലിറ്റിൽഫ്ലവർ പള്ളി വരെ ചുമന്ന് കൊണ്ടുവന്ന മൃതദേഹം പള്ളിയിലെ പ്രാർഥന കർമ്മങ്ങൾക്ക് ശേഷം കുണ്ടു കടവ് പാലത്തിന് സമീപം കാളമന കായലിനോട് ചേർന്ന സെമിത്തേരിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റി. സെമിത്തേരിക്ക് അര കിലോമീറ്റർ മുമ്പായി കനത്ത വെള്ളക്കെട്ടായതിനാൽ ഇവിടെ  മൃതദേഹം അടങ്ങിയ ശവമഞ്ചം ആംബുലൻസിൽ നിന്നും ഇറക്കി വഞ്ചിയിലേക്കു മാറ്റി. തുടർന്ന് അൽപ്പദൂരം റോഡിലൂടെയും പിന്നെ കാളമന കായലിലൂടെയും വഞ്ചി തുഴഞ്ഞാണ് മൃതദേഹം സെമിത്തേരിയിലെത്തിച്ചത്. സെമിത്തേരി പൂർണമായും കനത്ത വെള്ളക്കെട്ടിലായതിനാൽ സെമിത്തേരിക്കകത്തേക്ക് വഞ്ചി തുഴഞ്ഞു കയറ്റുകയായിരുന്നു. സെമിത്തേരിയുടെ അടിഭാഗം മുഴുവൻ വെള്ളക്കെട്ടിലായതിനാൽ ചുമരിനോട് ചേർന്ന നിർമിച്ച ഏറ്റവും മുകളിലെ കല്ലറയിലാണ് മൃതദേഹം അടക്കിയത്. സെമിത്തേരിയിൽ നടത്തേണ്ട കർമങ്ങളും...

Read More