Select Page

Day: September 25, 2018

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയില്‍ വന്‍ അഴിമതി – വിജിലന്‍സ് അന്വേഷണം വേണം

ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ദതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് 95% പണിയും 2010 ല്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ രേഖകള്‍. എട്ടു വര്‍ഷമായിട്ടും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുരുവായൂരില്‍ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലെക്കുള്ള പൈപ്പിടല്‍ പൂര്‍ത്തിയായിട്ടില്ല. കൊച്ചി ആസ്ഥാനമായുള്ള നവീന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് 5.61 കോടി രൂപക്ക് പ്ലാന്റ് നിര്‍മ്മാണം ഏറ്റെടുത്തത്. 2007ല്‍ ആരംഭിച്ച ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം 2010 ല്‍ 95% പൂര്‍ത്തീകരിച്ചതായാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനു വാട്ടര്‍ അതോറിറ്റി മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍ പൈപ്പിടല്‍ പ്രവര്‍ത്തി തൊണ്ണൂറു ശതമാനം കഴിഞ്ഞതായും ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നതായും ഗുരുവായൂര്‍ നഗരസഭ പറയുന്നു. മൂന്നു വര്‍ഷം കൊണ്ട് 95% പണി പൂര്‍ത്തീകരിച്ചുവന്നു സര്‍ക്കാര്‍ രേഖകളില്‍ അടയാളപ്പെടുത്തുകയും ബാക്കി അഞ്ചു ശതമാനം പണി എട്ടു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിടണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ടു കോടികളുടെ അഴിമതിയും വെട്ടിപ്പും നടന്നിട്ടുള്ളതായും പൗരാവകാശ വേദി പ്രസിഡാണ്ട് നൗഷാദ്...

Read More

ഗുരുവായൂർ പാരഡൈസ് ഉടമ ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു

അകലാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗവും ഗുരുവായൂർ പാരഡൈസ് ഹോട്ടൽ ഉടമയുമായ അകലാട് സ്വദേശി പരേതനായ ചില്ലിക്കൽ മാമു മകൻ സി എം മുഹമ്മദാണ് മരിച്ചത്. അകലാട് മുഹിയുധീന്‍ പള്ളിക്ക് സമീപം ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.  ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മുഹമ്മദ്‌ റോഡിനു എതിര്‍വശമുള്ള വീട്ടിലേക്ക് റോഡ്‌ മുറിച്ച് കടക്കുന്നതിനിടെ എടക്കഴിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മുഹമ്മദിനെ  അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കം അകലാട് മുഹിയുദീന്‍ പള്ളി...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
« Aug   Oct »
 1
2345678
9101112131415
16171819202122
23242526272829
30