ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരി തെളിയും

ഗുരുവായൂർ: ഏകാദശിയുടെ പ്രധാന ആകർഷണമായ ചെമ്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച  തിരി തെളിയും. ഏകാദശിയുടെ ഭാഗമായ സംഗീതോത്സവത്തിൻറെ ഉദ്‌ഘാടനം വൈകിട്ട് 6.30ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ മഖ്യാതിഥിയാകും. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരം കർണ്ണാടക സംഗീതകാരൻ  സംഗീതരത്നം പാല സി കെ  രമചന്ദ്രന് ദേവസ്വം  മന്ത്രി സമ്മാനിക്കും. തുടർന്ന് പാല സി കെ  രമചന്ദ്രന്റെ  കച്ചേരിയും അരങ്ങേറും. തുടർന്ന് ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാരുടെ പദകച്ചേരിയും ദേവസ്വം വാദ്യവിദ്യാലയം കലാകാരന്മാാരുടെ സംഗീത സമന്വയവും ഉണ്ടാകും. ചെമ്പൈ ഗ്രാമത്തിൽ നിന്ന് കൊണ്ടു വരുന്ന ചെമ്പൈ ഭാഗവതരുടെ തംമ്പുരു മജ്ഞുളാൽ പരിസരത്ത് നിന്ന ഘോഷയാത്രയോടെ സ്വീകരിച്ച് ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രതിഷ്ഠിക്കും.  തിങ്കളാഴ്ച്ച  രാവിലെ 6.45മുതലാണ് സംഗീതാർച്ചനകൾ തുടങ്ങുക. പതിനഞ്ച് ദിവസങ്ങളിലായി പ്രശസ്തരും തുടക്കക്കാരുമടക്കം മൂവായിരത്തോളം പേർ സംഗീതാർച്ചന...

Read More