ശബരിമല – യുവതികൾ വാർത്താസമ്മേളനം നടത്തിയതിനെതിരെ ഗുരുവായൂരിൽ സംഘപരിവാർ ഭീഷണി

ഗുരുവായൂർ: ശബരിമല ദർശനത്തിന് സൗകര്യം ആവശ്യപ്പെട്ട് യുവതികൾ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനം നടത്തിയതിനെതിരെ ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്ത്. വാർത്താ സമ്മളനത്തിന് സഹായികളായി പോയെന്നാരോപിച്ചാണ് സുഹൃത്തുക്കളായ യുവാക്കളുടെ വീട്ടിലേക്ക് ആർ എസ് എസ്സുകാർ പരസ്യഭീഷണിയുമായി എത്തിയത്. നാമജപയാത്ര എന്നപേരിൽ യുവാക്കൾക്കെതിരെ ആക്രോശങ്ങളുമായി ഇന്ന്  വൈകീട്ടോടെയാണ് മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിത, ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻറ് കെ ആർ അനീഷ് കുമാർ, കെ ആർ  ചന്ദ്രൻ, അനിൽ മ‍ഞ്ചിറമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ബിജെപി, ആർ എസ് എസ് പ്രവർത്തകർ എത്തിയത്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വഴിക്കടവ് സ്വദേശി സംഗീത്, താമരയൂർ കൊളാടി പറമ്പ് സ്വദേശി തോട്ടുപുറത്ത് നിതിൻ എന്നിവരുടെ വീടുകളിലേക്കാണ് ആർ എസ് എസ് ബി ജെപി സംഘം ഭീഷണിയുമായി മാർച്ച് നടത്തിയത്. പുന്നത്തൂർ റോഡിലെ മെൻസ് ബ്യൂട്ടീപാർലറിലെ ജീവനക്കാരനായ സംഗീത് സ്ഥാപനത്തിൻറെ മുകൾ നിലയിലാണ് കുടുംബ...

Read More