നീതിക്ക് വേണ്ടി നിലകൊള്ളുക – ഷൗക്കത്തലി സഖാഫി

ചാവക്കാട് : അശരണർക്ക് താങ്ങായി മുസ്ലിം സമൂഹം മാറണമെന്ന് പ്രമുഖ വാഗ്മിയും തിരുവത്ര മഹല്ല് മുദരിസുമായ ഷൗക്കത്തലി സഖാഫി മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. തിരുവത്ര ഡി ആർ മദ്രസ നബിദിന റാലിയോടനുബന്ധിച് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയുടെ പക്ഷത്ത് നിന്ന ചരിത്രമാണ് പ്രവാചകന്റേതെന്നും അനീതികൾക്കെതിരെ പോരാടുവാനുള്ള ആർജവം മുസ്‌ലിം സമൂഹം കൈവിടരുതെന്നും പറഞ്ഞു. നബിചര്യകൾ പിൻപറ്റി മുസ്ലിം സമൂഹത്തിന്റെ യശസ്സ് പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിച്ചു ഇസ്ലാമിക നന്മകളെന്താണെന്നു മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മദ്റസ സദർ മുഅല്ലിം സമീർ സുഹരി അധ്യക്ഷത വഹിച്ചു. മദ്രസ വിദ്യാർത്ഥികളുടെ ദഫ്ഫു, സ്കൗട് എന്നിവയുടെ അകമ്പടിയോടെ നബിദിന ഘോഷയാത്രയും നടന്നു. ഘോഷയാത്രക്ക്‌ കെ ഹംസക്കുട്ടി, പി ടി മുജീബ്, ടി വി കമറുദ്ധീൻ, ടി എം യൂസഫ് ഹാജി, ടി കെ കോയ, പി കെ മജീദ്, എ എഛ് ഹസ്സൻ, റഷീദ്, മദ്രസ അദ്ധ്യാപകരായ മുഹമ്മദ് കോഡൂർ, ടി കാദർ...

Read More