Select Page

Day: January 4, 2019

കക്കൂസ് മാലിന്യം ഒഴുക്കാൻ എത്തിയ ലോറി കാനയിലേക്ക് ചെരിഞ്ഞു

ചാവക്കാട് : കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി കാനയിലേക്ക് ചെരിഞ്ഞു. നാട്ടുകാർ എത്തിയതോടെ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറിയാണ് ഇന്നലെ രാത്രി അങ്ങാടിത്താഴം തഖ്‌വ മസ്ജിദിന് സമീപം കാനയിലേക്ക് ചെരിഞ്ഞത്. നാട്ടുക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാഹനം വാഹനം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവമുണ്ടായത്. തെക്കൻ പാലയൂരിൽ താമസിക്കുന്ന അഷ്റഫ് തെരുവത്ത് വീട്ടിൽ, കെ.എ. നൗഷാദ്, ഫിറോസ്, സീഫത്ത് ചക്കിയത്ത് എന്നിവരാണ് വണ്ടി തടഞ്ഞ് പോലീസിൽ വിവരം അറിയിചത്. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസക്കൾക്ക് മുൻപ് മാലിന്യവുമായി വന്ന ഓട്ടോറിക്ഷ തെക്കൻ പാലയൂരിൽ നിന്നും രാത്രിയിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. തെക്കൻ പാലയൂർ, ചക്കംകണ്ടം, അങ്ങാടിത്താഴം മേഖലയിൽ രാത്രികാലങ്ങളിൽ മാലിന്യം തട്ടുന്നത് സ്ഥിരം സംഭവമാണ്. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്...

Read More

എടക്കഴിയൂർ ബീച്ചിലും കടലാമ കൂടുവെച്ചു

ചാവക്കാട്: കാത്തിരിപ്പുകൾക്കൊടുവിൽ എടക്കഴിയൂർ ബീച്ചിൽ കടലാമ കൂടു വച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് കടപ്പുറത്ത് കൂടുവച്ച് തൊണ്ണൂറ്റി ഒന്ന് മുട്ടകളിട്ട് തിരിച്ചു പോയത്. ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ പ്രവർത്തകരായ സലിം ഐഫോക്കസ്, ഇജാസ് ‘ റഷീക്ക്, നജാദ് എന്നിവരുടെ നേതൃത്വത്തിൽ കടലാമ മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇനി നല്പത്തിയഞ്ചുനാൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നും പുറത്തുവരുമെന് കടലാമ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ ജെ ജെയിംസ് പറഞ്ഞു. കേരളത്തിൽ ഏറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് ചാവക്കാടാണെന്നും അദ്ദേഹം പറഞ്ഞു. എടക്കഴിയൂരീന് പുറമെ പുത്തൻ കടപ്പുറത്തും ബ്ലാങ്ങാടും കടലാമകൾ കൂടു വച്ചിട്ടുണ്ട്. കടലിലുണ്ടാകുന്ന ചുഴലികാററ്, കടലിലെ നീരൊഴുക്കുകൾ എന്നിവയെല്ലാം കടലാമകളുടെ വരവിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഈ വർഷം വൈകിയാണ് ആമകൾ മുട്ടയിടാനെത്തിയതെന്നും ചാവക്കാട്ടെ കടലാമ സംരക്ഷണ പ്രവർത്തകർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
« Dec    
 12345
6789101112
13141516171819
20212223242526
2728293031