Select Page

Day: January 11, 2019

മുല്ലത്തറ റോഡ് നിർമ്മാണം – എം എൽ എ ഓഫീസിലേക്ക് മാർച്ച്

ചാവക്കാട് : മുല്ലത്തറ-ചാവക്കാട് റോഡ് എത്രയും പെട്ടെന്ന് പൂർത്തികരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുക, കാന നിർമിച്ചു ഡ്രൈനെജ് സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സിസി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് സിഎ.ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെഡി. വീരമണി, കെ.നവാസ്, കെവി. ഷാനവാസ്‌, സി.മുസ്തക്ക് അലി, പിവി.ബദറുദ്ധീൻ, കെവി.സത്താർ, കെപി.ഉദയൻ, ലൈല മജീദ്, ബീന രവിശങ്കർ എന്നിവർ സംസാരിച്ചു. ഇർഷാദ് കെ ചേറ്റുവ, കെഎം. ഷിഹാബ്, കെപിഎ. റഷീദ്, ശശി വർണാട്ട്, അന്റോ തോമസ്, ടിഎച്ച്. റഹീം, കെജെ. ചാക്കോ, എം.എസ്സ്. ശിവദാസ്, ആർകെ. നൗഷാദ് എന്നിവർ മാർച്ചിന് നേതൃത്വം...

Read More

എടക്കഴിയൂർ നേർച്ചക്ക് നാളെ തുടക്കം

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 161മത് എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ച നാളെ ആരംഭിക്കും. ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് കൊഴപ്പാട്ടു അയ്യപ്പുവിന്റെ വസതിയിൽ നിന്നും ആദ്യ കാഴ്ച പുറപ്പെടും. ഞായറാഴ്ച ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെടുന്ന കൊടിയേറ്റ കാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ജാറം അങ്കണത്തിൽ എത്തിചേരും. താബൂത് കാഴ്ചയും ഇതേ സമയം ജാറത്തിൽ പ്രവേശിക്കും. നാലുമണിക്ക് നടക്കുന്ന നാട്ടുകാഴചയിൽ ഗജവീരന്മാർ അണിനിരക്കും. വിവിധ ക്ലബ്ബ്കളുടെ കാഴ്ച കാൾ രണ്ടു ദിവസങ്ങളിലായി ഉണ്ടാകും. വടക്കു ഭാഗം കാഴ്ചകൾ ശനിയാഴച : തിരുമുൽ കാഴ്ച, B7 ഫെസ്റ്റ്. ഞായറാഴ്ച : കാജാ ഫെസ്റ്റ്, ഗ്രാമവേദി, ന്യൂ ഫ്രണ്ട്സ്, മഷാഹി ഫെസ്റ്റ്, ടീംസ് ഓഫ് എ കെ ഡി, ലാസിയോ, സിറ്റി ഗെയ്‌സ്, എംപേഴ്സ് എന്നീ കാഴ്ചകളും ഉണ്ടാകും. തെക്കു ഭാഗം കാഴ്ചകൾ ശനിയാഴ്ച : ഷിനോജിന്റെ വസതിയിൽ...

Read More

ക്രിക്കറ്റ് ലീഗ് സീസൺ 4 നാളെ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ

ഗുരുവായൂർ : നഗരസഭയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ് സീസൺ 4 ജനുവരി 12 ശനിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 8 ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് നിർവ്വഹിക്കും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം തൃശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും . മത്സരവിജയികൾക്കുള്ള സമ്മാനദാനം ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ നിർവ്വഹിക്കും. ചടങ്ങിൽ ഗുരുവായൂർ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് അദ്ധ്യക്ഷത വഹിക്കും. മാൻ ഓഫ് ദി മാച്ച് മത്സരവിജയികൾക്കുള്ള സമ്മാനദാനം ഗുരുവായൂർ നഗരസഭ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്‌സൺമാരായ സീത രവീന്ദ്രൻ, ശിവപ്രിയ സന്തോഷ്, ജയന്തി പ്രേംകുമാർ, നിമ്മ്യ ഷിജു, കെ.ആർ ജൈത്രൻ എന്നിവരും ഗുരുവായൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും. തൃശൂർ ജില്ലയിലെ ഏഴ്...

Read More

പുന്നയൂർക്കുളത്തിന്റെ പ്രകൃതിഭംഗിയിൽ മനംമയങ്ങി ഹിമാചൽ സംഘം

പുന്നയൂർക്കുളം : ഹിമാചല്‍ പ്രദേശ് സംഘം പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു.  ടിബറ്റന്‍ അതിർത്തി ജില്ലയായ കിനൗറില്‍ നിന്നാണ് സംഘം  എത്തിയത്. ജനകീയാസൂത്രണ പദ്ധതികളെ  കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കിലയില്‍ എത്തിയതാണ് ഇവർ. ഉത്തരവാദിത്ത ടൂറിസം പെപ്പർ പദ്ധതിയിൽ സംസ്ഥാന സർക്കാർ തെരെഞ്ഞെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും   സന്ദർശനത്തിനു തിരഞ്ഞെടുക്കുകയായിരുന്നു. കിനൗര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടാഷിക്കി  നേഗിയുടെ നേതൃത്വത്തില്‍‌ പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ 29 പേർ സംഘത്തിൽ ഉണ്ടായിരുന്നു. ഭരണസംവിധാനം, വികസനപദ്ധതികള്‍ തുടങ്ങിയവയെ പറ്റി പുന്നയൂർക്കുളം പഞ്ചായത്ത് അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. തുടർന്ന്  കമലസുരയ്യ സ്മാരക മന്ദിരം, ചെറായി ജി.യു.പി. സ്കൂള്‍, അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം, ആറ്റുപുറം ‘നിദ്രാലയം’ വാതക ശ്മശാനം, ഉപ്പുങ്ങല്‍ കടവ് പാടശേഖരങ്ങള്‍, പെരിയമ്പലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനവും പഠനവും  നടത്തി. വിവിധ കേന്ദ്രങ്ങളിൽ  സംഘത്തോടൊപ്പം  കിലയിലെ ഉദ്യോഗസ്ഥന്‍ പി.വി.രാമകൃഷ്ണന്‍, പുന്നയൂർക്കുളം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ഡി.ധനീപ്,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031