Select Page

Day: January 15, 2019

ചക്കംകണ്ടം : രമേശ്‌ ചെന്നിത്തലക്ക് നിവേദനം നല്‍കി

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ചക്കംകണ്ടം, അങ്ങാടിത്താഴം, ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരേയും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ലെന്ന് ചൂണ്ടി കാട്ടിയും, വിഷയത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ വേണ്ട ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട്  പൗരാവകാശ വേദി നേതാക്കൾ രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യം മൂലം പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള സാഹചര്യം തന്നെ നിഷേധിക്കപ്പെട്ടിരിക്കുന്നു. മണ്ണ്, വെള്ളം, വായു മലിനീകരണം മൂലം പ്രദേശം മാറാരോഗത്തിന്റെ പിടിയിലാണ്. നാളിതുവരെയായും ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭകളോ, സർക്കാരോ തയ്യാറായിട്ടില്ലെന്നും പരാതിയിൽ ബോധിപ്പിക്കുന്നു. വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് പിഞ്ചു കുട്ടികളടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയത്. നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിവിടുന്ന ലോഡ്ജുകൾകൾക്കും, ഹോട്ടലുകൾക്കും, മറ്റു കെട്ടിടങ്ങൾക്കുമെതിരെ നിയമപരമായി നടപടിയെടുക്കാൻ ബാധ്യതപ്പെട്ട അധികാരികളുടെ ഈ വിഷയത്തിലുള്ള നിശബ്ദതയും,...

Read More

ഗുരുവായൂർ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂര്‍: ബുധനാഴ്ച നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ വി.എസ്. രേവതിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. സുഷ ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കമ്മിറ്റിയാണ് രേവതിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എല്‍.ഡി.എഫ് യോഗം ഇതിന് അംഗീകാരം നല്‍കി. ഡി.സി.സിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. ആന്റോ തോമസ് നേതൃത്വം നല്‍കുന്ന വിഭാഗത്തിലെ കൗണ്‍സിലറാണ് സുഷ. പ്രതിപക്ഷ നേതാവ് എ.പി. ബാബു നേതൃത്വം നല്‍കുന്ന വിഭാഗം മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക ഡി.സി.സിക്ക് നല്‍കിയിരുന്നെങ്കിലും ആന്റോ തോമസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെയാണ് അംഗീകരിച്ചത്. സുഷക്ക് വോട്ട് ചെയ്യാന്‍ ഡി.സി.സി പ്രസിഡന്റ് വിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. 43 അംഗങ്ങളുള്ള കൗണ്‍സിലില്‍ 21 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. സ്വതന്ത്ര അംഗമായ പ്രൊഫ. പി.കെ. ശാന്തകുമാരിയുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണത്തില്‍ തുടരുന്നത്. യു.ഡി.എഫിന് 20 അംഗങ്ങളും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്. സി പി എം സി പി ഐ ധാരണ പ്രകാരം പ്രൊഫസർ ശാന്തകുമാരി...

Read More

മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു. ഇന്ന് രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കൊട്ടാരത്തിൽ അബ്ദുൾ ഗനി, ജനറൽ സെക്രട്ടറി വി.ടി.മുഹമ്മദലി ഹാജി എന്നിവർ ചേർന്നാണ് കൊടിയുയർത്തിയത്. ജനുവരി 28, 29 തിയ്യതികളിലാണ് നേർച്ചയുടെ പ്രധാന ആഘോഷങ്ങൾ നടക്കുക.  സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന  ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ പുതുക്കുന്നത്. പാലക്കാട് സദരിയ്യ മുട്ടുംവിളി സംഘം ഇനി പതിനഞ്ചു നാൾ  ചാവക്കാട്,  തിരുവത്ര,  ബ്ലാങ്ങാട്,  ഒരുമനയൂർ മേഖലകളിൽ നേർചയുടെ വരവറിയിച്ച് മുട്ടി വിളിക്കും.  കൊടികയറ്റ ശേഷം നേർച്ചവിതരണം നടന്നു. കമ്മിറ്റി പ്രസിഡന്റ് ഹിമാമുദ്ദീൻ റംജു സേട്ട്, മറ്റു ഭാരവാഹികളായ ടി.പി. കുഞ്ഞുമുഹമ്മദ്, എ.വി.അഷറഫ്, എ എം കബീർ,  പി.വി. അഷറഫ് എന്നിവർ നേതൃത്വം നൽകി. ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ, മുദരിസ് അബ്ദുൾ ലത്തീഫ് ദാരിമി എന്നിവർ പ്രാർഥനക്ക് നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031