Select Page

Day: February 1, 2019

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് – കട്ടില്‍ വിതരണം നടത്തി

അണ്ടത്തോട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അണ്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ.എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സെലീന മൊയ്തീന്‍ സ്വഗതം പറയുകയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷയായി. മെമ്പര്‍ നൌഷാദ്.വി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ശാന്ത, മെമ്പര്‍മാരായ ജയന്തി ശശീധരന്‍, ഹസീന അബുതാഹിര്‍, അനിത ധര്‍മ്മന്‍, ഇന്ദിര പ്രഭുലന്‍ എന്നിവര്‍...

Read More

നെറ്റിപ്പട്ടം മോഷണം – കസ്റ്റഡിയിൽ എടുത്ത പാപ്പാന്‍മാരെ വിട്ടയച്ചു

ചാവക്കാട് : മണത്തല നേര്‍ച്ചക്കിടെ നെറ്റിപട്ടം മോഷ്ടിച്ചെന്നാരോപിച്ച്‌ കസ്റ്റഡിയിൽ എടുത്ത  ആനപാപ്പാന്‍മാരെ വിട്ടയച്ചു. ബ്ലാങ്ങാട്  ബീച്ചില്‍ നിന്നുള്ള മിറാക്കിള്‍സ് കാഴ്ച കമ്മിറ്റിക്കാര്‍ തൃശൂരില്‍ നിന്നും വാടകെക്കെടുത്ത് കൊണ്ടുവന്ന 12 നെറ്റിപട്ടങ്ങളില്‍ രണ്ടെണ്ണമാണ് കാണാതായത്. ഇതിലൊന്ന്  കാറില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടി നെന്നറിയച്ചതിനെ തുടർന്ന് പോലീസെത്തി പാപ്പാന്മാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു ആന പാപ്പാനാണ് ഇതിന്റെ പ്രധാന സൂത്രക്കാരന്‍. മറ്റു ആനപാപ്പാന്‍മാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപട്ടം സംഘത്തിന്റെ വാഹനത്തില്‍ കയറ്റി കൊടുത്താല്‍ 5000 രൂപയാണ് പ്രതിഫലം നല്‍കുന്നത്. മണത്തല നേര്‍ച്ചയുടെ സമാപന ദിവസം വൈകീട്ട് ബീച്ചില്‍ നിന്നുള്ള നാട്ടുകാഴ്ചയില്‍ ആനകള്‍ ഇടഞ്ഞു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മിറാക്കിള്‍സിന്റെ കാഴ്ചക്കു കൊണ്ടുവന്ന ആനകളെയാണ് നാട്ടുകാഴ്ചക്കു വിട്ടു കൊടുത്തിരുന്നത്. ഈ ആനകളില്‍ നാലെണ്ണമാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ കാഴ്ചകള്‍ നിറുത്തിവെച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആനകളെ പിന്നെ എഴുന്നുള്ളിച്ചിരുന്നില്ല. ആനകളെ പല പറമ്പുകളിലായാണ് തളച്ചത്....

Read More

കാഴ്ച്ച കൊണ്ടു പോകുന്നതിനിടെ സംഘട്ടനം: ആറുപേർ അറസ്റ്റിൽ

ചാവക്കാട്: മണത്തല നേർച്ചയുടെ കാഴ്ചയ്ക്കിടെ പുത്തൻകടപ്പുറത്തുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര സ്വദേശികളായ ഏറച്ചംവീട്ടിൽ സാക്കിർ (23), മണ്ണത്തുംപാടത്ത് പീടികയിൽ നിസാമുദ്ദീൻ (20), പുത്തൻകടപ്പുറം സ്വദേശികളായ കുന്നത്ത് ഷെമീർ (31), പണിക്കവീട്ടിൽ കോട്ടപ്പുറത്ത് മുഹമ്മദ് ഷെറൂൺ അലി (22), പാലയ്ക്കൽ ഷെമീർ (27), അരയച്ചൻ വീട്ടിൽ പ്രത്യുഷ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കോണ്ഗ്രസ് അനുഭാവികൾ നടത്തിയ കാഴ്ച സി പി എം അനുഭാവികളുടെ ക്ലബ്ബിനു പരിസരത്ത് എത്തിയപ്പോഴാണ് സംഘട്ടനം ഉണ്ടായത്. ഉടൻ സംഘർഷ മേഖലയിൽ കൂടുതൽ പോലീസ് എത്തുകയും കാഴ്ച നിയന്ത്രിക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ച മൂന്നുമണിയായിട്ടും പുത്തൻകടപ്പുറം സെന്ററിൽ സംഘടിച്ചു നിന്ന ഇരു വിഭാഗവും പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പോലീസ് ലാത്തി വീശുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ, മണത്തല നേർച്ച കണ്ട്‌ മടങ്ങുകയായിരുന്ന സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന നാല്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan    
 12
3456789
10111213141516
17181920212223
2425262728