Select Page

Day: February 6, 2019

വിളക്കുകൾ കത്തുന്നില്ല – ബീച്ചിലെ പടവിൽ തെന്നി വീണ് ആറു വയസ്സുകാരന്‍റെ തല പൊളിഞ്ഞു

ചാവക്കാട് : ചാവക്കാട് ബീച്ചിലെ   സൗന്ദര്യവത്കൃത വിശ്രമ സ്ഥലത്തേക്കുള്ള വഴി ഇരുട്ടിൽ.  രാത്രിയിൽ കുടുംബസമേതം ബീച്ചിലെത്തിയ മണത്തല സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ഇരുട്ടിൽ പടവിൽ തെന്നിവീണ് തല പൊളിഞ്ഞു പത്തു തുന്നലുകൾ ഇടേണ്ടിവന്നു. കടപ്പുറം അഞ്ചങ്ങാടി അയിനിക്കൽ ജലാലിന്റെ മകൻ ആറുവയസ്സുകാരനായ മുഹമ്മദ്‌ ആദിലിനാണ് ദുരനുഭവം. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.  തലയിൽ നിന്നും രക്തമൊഴുകുന്ന കുട്ടിയെയും കൊണ്ട് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും അധികൃതരുടെ അനാസ്ഥയെ തുടർന്ന മുതുവട്ടൂർ രാജാ  ആശുപത്രിയിലും മുറിവിന്റെ ഗൗരവം പരിഗണിച്ചു പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആഴ്ചകളായി ബീച്ചിലെ വഴിയിൽ സ്ഥാപിച്ചിട്ടുള്ള വിളക്കുകാലുകൾ നോക്ക് കുത്തിയായിട്ട്.  ദിനേന ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ബീച്ചിൽ കുടുംബങ്ങൾ എത്തുന്നത് അധികവും രാത്രിയിലാണ്‌.  വല്ലപ്പോഴും ശരിയാക്കിയാൽ തന്നെ രണ്ടു ദിവസം കഴിഞ്ഞാൽ വിളക്കുകൾ പണിമുടക്കാറാണെന്നു ബീച്ചിലെ കച്ചവടക്കാർ...

Read More

കേരളത്തിന്‌ സ്വർണ്ണം സമ്മാനിച്ച കായിക പ്രതിഭക്ക്‌ സ്വീകരണം

ഒരുമനയൂർ: കായിക കേരളത്തിന് പൊൻതിളക്കം സമ്മാനിച്ച്‌ മഹാരാഷ്ട്രയിലെ നാസികിൽ നടന്ന 39-ം ഇന്ത്യൻ മാസ്റ്റേഴ്സ്‌ ഓപ്പൺ അത്‌ ലറ്റിക്‌ മീറ്റിൽ കേരളത്തിനു വേണ്ടി ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടി തായ്‌ലെന്റിൽ നടക്കുന്ന അന്തർ ദേശീയ മാസ്റ്റേഴ്സ്‌ ഓപ്പൺ അത്‌ ലറ്റിക്‌ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാഷ്ണൽ ഹുദ സെന്റ്രൽ സ്കൂൾ കായിക അധ്യാപകൻ പി കെ ഷഫീറിന് സ്വീകരണം നൽകി. നാഷ്ണൽ ഹുദ സെന്റ്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മനേജർ ടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി കെ മുസ്തഫ സ്വാഗതം പറഞ്ഞു. ഷഫീറിനെ വേദിയിൽ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ഉപഹാരം നൽകി. സ്കൂൾ മാനേജ്‌ മെന്റ്‌ സെക്ട്രടറി എ.ടി.മുസ്തഫ, പി.ടി.എ പ്രസിഡണ്ട്‌ ഫൈസൽ ഉസ്മാൻ, സ്റ്റാഫ്‌ പ്രതിനിധിയായി വി.എസ്‌ ഷമീർ, വിദ്യാർത്ഥി പ്രതിനിധി അഫ്ര സുൽത്താന, വൈസ്‌ പ്രിൻസിപ്പാൾ സി സന്ധ്യ, പി.ടി.എം.എ പ്രതിനിധികളായ അനീഷ് പാലയൂർ, അബ്‌ദുൽ ഖാദർ എന്നിവർ സംസാരിച്ചു. സ്കൂൾ പി ടി...

Read More

ദീപം കോഴികുളങ്ങര രജത ജൂബിലി ആഘോഷങ്ങൾ തിങ്കളാഴ്ച

ചാവക്കാട്: ദീപം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്‌ളബ് കോഴികുളങ്ങരയുടെ രജത ജൂബ്‌ലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ഫെബ്രുവരി 11 തിങ്കളാഴ്ച വൈകീട്ട് ഏഴുമണിക്ക്  കെ വി അബ്ദുൽഖാദർ എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എം സി റഷീദ്, കെ ജയകുമാര്‍, എം പി രാജീവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിക്കും. വ്യവസായ പ്രമുഖനും, സാനിമാ നിര്‍മ്മാതാവുമായ സോഹന്‍ റോയ് ചടങ്ങില്‍ മുഖ്യാഥിതിയാവും. വല്ലഭട്ട കളരി സംഘം ഗുരുക്കള്‍ ശങ്കരനാരായണമേനോന്‍, കവിയും. സാഹിത്യകാരനുമായ രാധാക്യഷ്ണന്‍ കാക്കശേരി,  മികച്ച പോസ്റ്റുമാന്‍ അവാര്‍ഡ് ജേതാവ് പുഷ്‌ക്കരന്‍ കണ്ടംപുള്ളി, മികച്ച വനിത സംരംഭക അഭിനി സോഹന്‍ റോയ്, റിട്ടേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ എം ഷമ്മീര്‍, കായികതാരം കബീര്‍ ചാവക്കാട്. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ഡോക്‌ട്രേറ്റ് നേടിയ ഡോ: കെ എം ഷംല, എം എസ് സി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan   Mar »
 12
3456789
10111213141516
17181920212223
2425262728