Select Page

Day: February 8, 2019

കോട്ടപ്പടിയിൽ ആന ഇടഞ്ഞ സംഭവം മരണം രണ്ടായി

ചാവക്കാട് : കോട്ടപ്പടി  ചേമ്പാല കുളങ്ങര ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നെള്ളിപ്പിൽ  ആന ഇടഞ്ഞു പരിക്കേറ്റ ഒരാൾ കൂടെ മരിച്ചു.  പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി മുരുകൻ( ഗംഗാധരൻ )ആണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.   ആനയുടെ ചവിട്ടേറ്റ   കണ്ണൂർ സ്വദേശി ബാബു തത്ക്ഷണം മരിച്ചിരുന്നു.   എഴുന്നള്ളിപ്പിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ആന വിരണ്ടോടുകയായിരുന്നു. തെച്ചിക്കോട് രാമചന്ദ്രൻ എന്നആനയാണ് ഇടഞ്ഞത്. കോട്ടപ്പടിയിൽ ആന ഇടഞ്ഞു – ഒരാൾ കൊല്ലപ്പെട്ടു നിരവധി പേർക്ക്...

Read More

കോട്ടപ്പടിയിൽ ആന ഇടഞ്ഞു – ഒരാൾ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്

ചാവക്കാട് : കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞു. ആനയുടെ ചവിട്ടും കുത്തുമേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശി ബാബുവാണ്(45)  കൊല്ലപ്പെട്ടത്. കോട്ടപ്പടിയിലുള്ള സുഹൃത്തിന്റെ പെരപാർക്കലിന് (ഹൌസ് വാമിങ്) പങ്കെടുക്കാൻ ഖത്തറിൽ നിന്നും സുഹൃത്തുക്കളുമായി എത്തിയതായിരുന്നു. ഈ വീട്ടിൽ നിന്നുള്ള എഴുന്നള്ളിപ്പിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ആന വിരണ്ടോടുകയായിരുന്നു. തെച്ചിക്കോട് രാമചന്ദ്രൻ എന്നആനയാണ് ഇടഞ്ഞത്. കോട്ടപ്പടി സ്വദേശി മുള്ളത്ത് രഞ്ജിനി, ചാവക്കാട് സ്വദേശി കരിമത്ത് അക്ഷയ്, ചാലിശ്ശേരി സ്വദേശി അംജേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്ദംകുളം റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ രക്ഷാ പ്രവൃത്തനം നടത്തി....

Read More

ബൈക്ക് മോഷണം പോയി

ചാവക്കാട്: പുതിയപാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. പൊന്നാനിയില്‍ അധ്യാപകനായ പറപ്പൂര്‍ സ്വദേശി പി.ജെ. ജോഷിയുടെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് പുതിയപാലത്തിന് സമീപം നിര്‍ത്തിയിട്ട് പൊന്നാനിയിലേക്ക് പോയ ജോഷി വൈകീട്ട് തിരിച്ചെത്തുമ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. കെ.എല്‍.08 ക്യു.1410 രജിസ്‌ട്രേഷന്‍ നമ്പറില്‍ കറുത്ത നിറത്തിലുള്ള ബൈക്കാണ് മോഷണം പോയത്. ചാവക്കാട് പോലീസില്‍ പരാതി നല്‍കി....

Read More

അബുദാബിയിൽ അപകടത്തിൽ മരിച്ച സഹോദരന്റെ മൃതദേഹം കാത്തിരിക്കേ ജ്യേഷ്ടൻ മരിച്ചു

ചാവക്കാട് : അബുദാബിയിൽ തിരുവത്ര സ്വദേശി  വാഹനാപകടത്തിൽ മരിച്ച  വാർത്തക്ക് പിന്നാലെ  നാട്ടിൽ സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിൽ അപകടത്തിൽ മരിച്ച തിരുവത്ര ബേബിറോഡ് പരേതനായ കുട്ടിയകത്ത്  മുഹമ്മദുണ്ണി മകൻ കെ എം  അഷറഫിന്റെ (53) മൃതദേഹം ഇന്ന് നാട്ടിൽ എത്താനിരിക്കെയാണ് ജ്യേഷടസഹോദരൻ കെ എം ജമാൽ (63)  ഹൃദയാഘാതം മൂലം മരിച്ചത്. അഷ്‌റഫിന്റെ മരണ വാർത്ത അറിഞ്ഞതിനെ തുടർന്ന് നെഞ്ചു വേദന അനുഭവപ്പെട്ട ജമാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.  അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജമാൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് മരിച്ചത്. അഷറഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും.   ഖബറടക്കം വൈകുന്നേരം മൂന്നുമണിക്ക് പടിഞ്ഞാറേ പള്ളി ഖബർസ്ഥാനിൽ. അഷ്‌റഫിന്റെ ഭാര്യ അസീബ. മക്കൾ : നൗഷിൻ, മുഹമ്മദ് ഷഹ്സാദ്, മുഹമ്മദ് ശമിൽ. ജമാലിന്റ ഖബറടക്കം തീരുമാനമായില്ല. ഭാര്യ : ഷമീന. മക്കൾ : സുമി, ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan    
 12
3456789
10111213141516
17181920212223
2425262728