Select Page

Day: February 11, 2019

ഒരുമനയൂരിൽ മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിഷേധം

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിൽ ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. നിർമാണപ്രവർത്തനത്തിനു സുരക്ഷ ഒരുക്കാൻ വന്ന പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു പിന്നീട് വാർഡ് മെമ്പർ ജ്യോതി, രണ്ടാം വാർഡ് മെമ്പർ രവി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചാക്കോ, പതിമൂന്നാം വാർഡ് മെമ്പർ ഷൈനി ഷാജി എന്നിവർ പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിയെ കണ്ട്‌ സ്റ്റോപ് മെമോ ആവശ്യപ്പെട്ടു. തുടർന്ന് അസി:സെക്രട്ടറി സ്ഥലം സന്ദർശിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണെന്നും ടവർ നിർമിക്കുന്ന കെട്ടിടത്തിന് ഉൾഭാഗത്ത് കിണറുള്ളത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരിൽ ബോധ്യമായി. നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുന്നതിനു ശ്രമിക്കുമെന്ന് അസി. സെക്രട്ടറി ഉറപ്പ്നൽകി. സ്ത്രീകൾ ഉൾപ്പടെ അൻപതു പേരോളം സമരത്തിൽ പങ്കെടുത്തു. സമരസമിതി പ്രവർത്തകരായ മരക്കാട്ടിൽ ഗഫൂർ, ഷാജി.കെ.വി, ഷിഹാബ് ഒരുമനയൂർ, മണി വി കെ, മഹേഷ്‌ കെ എൽ, ബാബു പി വി, അഗസ്റ്റിൻ എ എഫ് എന്നിവർ നേതൃത്വം...

Read More

പാവറട്ടി സ്വദേശി 39 കാരൻ ബഹറൈനിൽ മരിച്ചു

മനാമ : ബഹറിനിൽ ജോലി ചെയ്യുന്ന പാവറട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാവറട്ടി ഒലങ്കേക്കിൽ ഫെബി തോമസ് (39) ആണ് ഇന്ന് പുലർച്ചെ റിഫയിലെ താമസ സ്‌ഥലത്തു മരിച്ചത്. ഇന്നലെ വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയതായിരുന്നു. പുലർച്ചെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു. ബഹ്‌റൈൻ സ്‌പെഷ്യൽ ടെക്നിക്കൽ സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു ഫെബി. ഏഷ്യൻ സ്‌കൂൾ അധ്യാപിക അന്ന മറിയ യാണ് ഭാര്യ. പത്തുവര്ഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായിട്ട്. മൃതദേഹം മോർച്ചറിയിലേക്ക്...

Read More

ഇ-വേസ്റ്റ് മുക്ത നഗരസഭ – മാലിന്യ ശേഖരണയജ്ഞം നാളെ

ചാവക്കാട് : നഗരസഭയെ ഇലക്‌ട്രോണിക് മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാളെ 12.02.2019 ന് ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു. വീടുകളിലെയും, സ്ഥാപനങ്ങളിലെയും ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ശേഖരണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ശേഷം നഗരസഭ ക്ലീന്‍ കേരളാ കമ്പനിക്ക് കൈമാറുകയും ചെയ്യുന്നതാണ്. ഉപയോഗശൂന്യമായ ടി.വി., മോണിറ്റര്‍, സി.പി.യു, കീ ബോര്‍ഡ്, എമര്‍ജന്‍സി ലൈറ്റ്, ടോര്‍ച്ച്, ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങള്‍ മുതലായവും പൊട്ടാത്ത പഴയ റ്റിയൂബ് ലൈറ്റ്, സി.എഫ്.എല്‍ ബള്‍ബുകള്‍, ബാറ്ററികള്‍ എന്നിവയും സ്വീകരിക്കുന്നതാണ്. പൊട്ടിയ റ്റിയൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍, ഇലക്‌ട്രോണിക്‌സ് മാലിന്യവിഭാഗത്തില്‍പ്പെടാത്ത മറ്റ് ജൈവ, അജൈവ മാലിന്യങ്ങള്‍ എന്നിവ യാതൊരു കാരണവശാലും അന്നേ ദിവസം സ്വീകരിക്കുന്നതല്ല. നഗരസഭയിലെ വിവിധ ഇ-വേസ്റ്റ് ശേഖരണ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരം താഴെ ചേര്‍ക്കുന്നു. നഗരസഭയിലെ മുഴുവന്‍ ജനങ്ങളും ഈ അവസരം വിനിയോഗിക്കണമെന്നും ചാവക്കാടിനെ മാലിന്യ മുക്ത...

Read More

തണുപ്പ് കുറഞ്ഞു കടലാമകൾ കൂട്ടമായി മുട്ടയിടാനെത്തിതുടങ്ങി

ചാവക്കാട്: പതിവിലും വൈകിയാണ് ഈ  സീസണിൽ കടലാമകൾ കൂടുകെട്ടാനെത്തിതുടങ്ങിയത്.   സാധാരണയായി നവംബർ മദ്ധ്യത്തോടെ എത്തേണ്ട  കടലാമകൾ ഈ സീസണിൽ ജനുവരി ആദ്യവാരത്തോടെയാണ്  കൂടുകെട്ടാനെത്തിയത്. കടൽകരയിലെ കനത്ത തണുപ്പാണ്   ആമകൾ കൂടുകെട്ടാനെത്താൻ വൈകിയത്. തണുപ്പുകാലത്ത് വച്ച കൂട്ടിലെ മുട്ടകൾ ഇതുവരേയും വിരിഞ്ഞില്ല. സാധാരണയായി നാല്പത്തിയഞ്ചുനാൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ കൂട്ടിന് പുറത്തെത്തി കടലിലേക്ക് പോകും. എന്നാൽ ഇത്തവണ അതുണ്ടായില്ല. രാത്രി കടൽ കരയിലെ തണുപ്പ് കുറയുകയും പകൽ ചൂട് വർദ്ധിക്കുകയും ചെയ്തതോടെ കടലാമകൾ മുട്ടയിടാനായി ധാരാളമെത്തി  തുടങ്ങിയിട്ടുണ്ട്.  ഒരു ദിവസം ആറുവരെ കൂടുവച്ചതായി ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറകടർ എൻ ജെ ജെയിംസ് പറഞ്ഞു. എടക്കഴിയൂർ, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ് കടലാമകൾ കൂടു വയക്കാനെത്തുന്നത്. രാത്രികാലങ്ങളിൽ ആമമുട്ട കവരാന്നെത്തുന്നവരിൽ നിന്ന്  സംരക്ഷണം നൽകാൻ സോഷ്യൽ ഫോറസ്ട്രി, ടെറിട്ടോറിയൽ ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ പരീശീലനം നൽകിയ കടലാമ സംരക്ഷണ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഒ ജയമാധവൻ അറിയിച്ചു....

Read More

ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനവും ജേഴ്‌സി വിതരണവും നടത്തി.  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സൈക്കിൾ മീറ്റിൽ വെച്ചായിരുന്നു ചടങ്ങ്.  ചാവക്കാട് ബീച്ച് പാർക്കിൽ നടന്ന സൈക്കിൾ മീറ്റ് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ മീറ്റിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ്‌ ഫ്‌ളാഗ് ഓഫ് ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ ലോഗോ പ്രകാശനം നിർവഹിച്ചു. അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു.   വാർഡ്‌ കൗൺസിലർ കാർത്യായനി ടീച്ചർ,  പി വി ഫിറോസ്,  റോണി പുലിക്കോടൻ എന്നിവർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan   Mar »
 12
3456789
10111213141516
17181920212223
2425262728