Select Page

Day: February 13, 2019

ഉജ്ജീവന സഹായ പദ്ധതി – ഗുണഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശ പരിപാടി ഈ മാസം 19 ന്

ചാവക്കാട്: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സുക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നീ വിവിധ മേഖലയിലുള്ളവർക്ക്  ഉപജീവനമാർഗ്ഗം  പുനരുദ്ധരിക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച ഉജ്ജീവന സഹായ പദ്ധതിയെക്കുറിച്ച് മാർഗ ദർശനം നൽകുന്നു. പ്രളയാനന്തരം വ്യവസായ വകുപ്പ് മൈാബൈൽ അപ്ലിക്കേഷൻ മുഖേന സർവ്വേ നടത്തിയ സംരംഭങ്ങൾക്കാണ് നിലവിൽ പദ്ധതി പ്രകാരമുള്ള സഹായത്തിന് അർഹതയുള്ളത്. പദ്ധതി സംബന്ധിച്ച് ചാവക്കാട് നഗരസഭ ബ്ലോക്ക്  പരിധിയിലെ ഗുണഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശ പരിപാടി ഈ മാസം 19 ന് വൈകിട്ട്  മൂന്നിന് ചാവക്കാട്  വ്യാപാരഭവൻ  ഹാളിൽ താലൂക്ക് വ്യവസായ ഓഫീസർ സംഘടിപ്പിക്കുന്നു. കുടുതൽ  വിവരങ്ങൾ ബന്ധപ്പെടുക:...

Read More

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം

ചാവക്കാട് : അനധ്യാപകരുടെ മാതൃസംഘടനയായ കേരള എയ്ഡഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ 55-ആം ജില്ലാ സമ്മേളനം 2019 ഫെബ്രുവരി 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ചാവക്കാട് വ്യാപാരഭവനിൽ   ഗുരുവായൂർ എം.എൽ.എ. കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അനധ്യാപകർക്കു ഉപഹാര സമർപ്പണം ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ.സി.ആനന്ദനും, എൻ ടി എസിന്റെ മക്കളിൽ നിന്നും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എം വി വിജയലക്ഷ്മി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനം മണലൂർ എം എൽ എ മുരളി പെരുനെല്ലിയും, വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്തികളെ പി എസ് സഞ്ജയ്‌ സ്മാരക അവാർഡ് നൽകി   ഓട്ടോകാസ്റ്റ്  മുൻ ചെയർമാൻ സി എച്ച് റഷീദും ആദരിക്കുന്നു. ചാവക്കാട് എ ഇ ഒ പി ബി അനിൽ, ഡി ഇ ഒ ഓഫീസ്  സൂപ്രണ്ട് കെ വി...

Read More

ചാവക്കാട് ബീച്ചിൽ മാലിന്യ നിർമ്മാർജ്ജന സംവിധാമൊരുക്കണം – ബി എം പി എസ്

ചാവക്കാട് : സന്ദർശകർ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ  മലവിസർജ്ജനം നടത്തുന്നതും പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നതും ഇല്ലാതാക്കാൻ മുനിസിപ്പാലിറ്റി അധികൃതർ മുൻകയ്യെടുക്കണമെന്ന് അഡ്വ പവിത്രൻ ആവശ്യപ്പെട്ടു.  കടലും കടൽത്തീരവും വൃത്തിയായി സംരക്ഷിക്കുക എന്ന് സന്ദേശം നൽകി ഭാരതീയ മത്സ്യ പ്രവർത്തക സംഘ് പ്രവർത്തകർ ചാവക്കാട് കടൽത്തീരത്തു നടത്തിയ  മാതൃക ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ദിനംപ്രതി  നൂറുകണക്കിനാളുകൾ സന്ദർശിക്കുന്ന ചാവക്കാട് ബീച്ചിൽ ശരിയായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഇല്ലാത്തത് ഖേദകരമാണെന്നും പവിത്രൻ പറഞ്ഞു. ബിഎംപിഎസ് ന്റെ പതിനേഴാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘാടകസമിതി ചെയർമാനാണ് അഡ്വ പവിത്രൻ. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ്‌  രജനീഷ് ബാബു, വൈസ് പ്രെസിഡന്റുമാരായ കെ ജി  രാധാകൃഷ്ണൻ, എൻ പി  രാധാകൃഷ്ണൻ എന്നിവർ മാതൃകാ ശുചീകരണത്തിന് നേതൃത്വം...

Read More

ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു

ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ശനിയാഴ്ച ചാവക്കാടെത്തുnnu. 16, 17 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. 16 ന് ചാവക്കാട് ബസ്സ്‌ സ്റ്റാൻഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം ബിപ്ലവ് ദേബ് ഉദ്ഘാടനം ചെയ്യും. 17 ന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 16 ന് വൈകീട്ട് ചാവക്കാട് നാഗയക്ഷി ക്ഷേത്ര ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സീമാ ജാഗരൺ മഞ്ച് അഖില ഭാരത് സംയോജകൻ എ ഗോപാല കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ കെ എസ് പവിത്രൻ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്ത സഹകാര്യ വാഹക് എം രാധാകൃഷ്ണൻ, മത്സ്യ പ്രവർത്തക സംഘം...

Read More

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ കേമ്പ് നഗരസഭ ചെയർപേഴ്സൺ രേവതി വി എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മലമ്പനി, മന്ത് രോഗം, പ്രമേഹം, ലെപ്രസി തുടങ്ങിയ അസുഖങ്ങൾക്കാണ് ക്യാമ്പിൽ പ്രധാനമായും പരിശോധനകൾ നടന്നത്. ക്യാമ്പിന് പൂക്കോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ലസിത കെ, തൈക്കാട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ജോസ്, ഡോ. അനു എന്നിവർ നേതൃത്വം നൽകി . തൈക്കാട് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ വി ശശികുമാർ സ്വാഗതവും പൂക്കോട് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ മജീദ് നന്ദിയും...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan   Mar »
 12
3456789
10111213141516
17181920212223
2425262728