പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ചാവക്കാട്: പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്. കണ്ണിനും, തലക്കും പരിക്കേറ്റ പുന്ന തൂവ്വക്കാട്ടില്‍ വീട്ടില്‍ നസീബി(30)നെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന സെന്ററില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. ഏഴു വയസ്സുള്ള മകനുമായി പുന്നസെന്ററിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ നസീബിനെ അഞ്ചംഗ സംഘം ഇടിക്കട്ട, ഇനരുമ്പ് പൈപ്പ് തുടങ്ങി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ടക്കൊണ്ടുള്ള ഇടിയേറ്റാണ് ഇടതു കണ്ണിനും മൂക്കിനും പരിക്കേറ്റത്. ദിവസങ്ങള്‍ക്ക് മുമ്പും നസീബിനു നേരെ ഇതേ സംഘത്തിന്റെ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുന്ന നൗഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നസീബ് പറഞ്ഞു. പോലീസ് ഇടപെടല്‍ മൂലം പ്രശ്‌നങ്ങളിലേക്ക് പോകരുതെന്നു കരുതി അന്നത്തെ സംഭവം കേസില്ലാതെ അവ സാനിപ്പിക്കുകയായിരുന്നുവത്രേ. എന്നാല്‍, അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവമെന്ന് എസ്ഡിപിഐ ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു. ലഹരിക്ക് അടിമകളായ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും പാര്‍ട്ടി...

Read More