Select Page

Month: March 2019

ഉപജില്ല ഫുട്ബോൾ മത്സരം-തഖ്’വ സ്കൂൾ ജേതാക്കൾ

മന്ദലാംകുന്ന്:- ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഉപജില്ല തല യു.പി സ്കൂൾ ടീമുകളുടെ ഫുട്ബോൾ മത്സരത്തിൽ അണ്ടത്തോട് തഖ്’വ സ്കൂൾ ജേതാക്കളായി. മണത്തല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ റണ്ണറപ്പായി. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എസ്.എം.സി ചെയർമാൻ പി.കെ സൈനുദ്ധീൻ ഫലാഹി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ തൊണ്ണൂറ്റി ആറാം വാർഷികത്തോടനുബന്ധിച്ച് വിൻഷെയർ ലൈബ്രറി വിന്നേഴ്സ് ട്രോഫിക്കും മെഹന്തി ഗാർഡൻ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച രണ്ടാമത് ടൂർണ്ണമെന്റാണ് സമാപിച്ചത്. മത്സരാർത്ഥികളായ ടീമുകളുടെ മാർച്ച് പാസ്റ്റോട് കൂടിയാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ഉപജില്ലയിലെ എട്ട് ടീമുകൾ പങ്കെടുത്തു. പ്രധാന അധ്യാപിക പി.ടി ശാന്ത, തഖ്’വ സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ്, ഇ.പി ഷിബു മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മാലിക്കുളം, എസ്.എം.സി വൈസ് ചെയർമാൻ വി.എ അബൂബക്കർ, ടി.കെ ഖാദർ, പി.എ നസീർ, അസീസ് മന്ദലാംകുന്ന്, യൂസഫ് തണ്ണിതുറക്കൽ, ഫഹദ് കുഴിങ്ങര, സുഹൈൽ വിൻഷെയർ, സുൽത്താൻ മാവിൻചുവട്...

Read More

പോലീസ് സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകന് എസ് എഫ് ഐ നേതാവിന്റെ മർദ്ദനം

ചാവക്കാട് : പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എസ് എഫ് ഐ നേതാവ് കെ എസ് യു പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. കെ എസ് യു പ്രവർത്തകനായ ബ്ലാങ്ങാട് സ്വദേശി വിഷ്ണു (21)വിനാണ് മർദ്ദനമേറ്റത്. ചെവിക്കു പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ മർദിച്ച എസ് എഫ് ഐ നേതാവ് ഹസ്സൻ മുബാറക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മണത്തലയിൽ വെച്ച് വിഷ്ണുവും സുഹൃത്തും തമ്മിൽ വഴക്കുണ്ടാവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിളിച്ചതിനെ തുടർന്നാണ് വിഷ്ണു സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷൻ വളപ്പിൽ പോലീസ് അകത്തേക്ക് വിളിക്കുന്നതും കാത്ത് നിന്ന വിഷ്ണുവിനെ പോലീസുകാർ നോക്കി നിൽക്കെയാണ് ഹസ്സൻ മുബാറക്...

Read More

ഉംറ തീർത്ഥാടക ഒരുമനയൂർ സ്വദേശി മദീനയിൽ മരിച്ചു

ചാവക്കാട് : ഉംറ നിർവഹിക്കാൻ പോയ ഒരുമനയൂർ നോർത്ത്  രായംമരക്കാർ വീട്ടിൽ  മൂത്തേടത്ത് അബൂബക്കർ ഭാര്യ ഉമ്മു കുൽസു (58 ) മദീനയിൽ നിര്യാതയായി. രണ്ടാഴ്ച മുൻപ് ഉംറ നിർവഹണത്തിന് സൗദി അറേബ്യയിലേക്ക് പോയ ഇവർ നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം മദീനയിൽ മറവ് ചെയ്യും. മക്കൾ : നിഷാദ് ജിഹാസ്, റഹ്മത്, മുസ്തഫ, റഹീം. മരുമകൾ : ഫസീല, ഷഹന, ആരിഫ്,...

Read More

പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ചാവക്കാട്: പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതര പരിക്ക്. കണ്ണിനും, തലക്കും പരിക്കേറ്റ പുന്ന തൂവ്വക്കാട്ടില്‍ വീട്ടില്‍ നസീബി(30)നെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന സെന്ററില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. ഏഴു വയസ്സുള്ള മകനുമായി പുന്നസെന്ററിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ നസീബിനെ അഞ്ചംഗ സംഘം ഇടിക്കട്ട, ഇനരുമ്പ് പൈപ്പ് തുടങ്ങി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ടക്കൊണ്ടുള്ള ഇടിയേറ്റാണ് ഇടതു കണ്ണിനും മൂക്കിനും പരിക്കേറ്റത്. ദിവസങ്ങള്‍ക്ക് മുമ്പും നസീബിനു നേരെ ഇതേ സംഘത്തിന്റെ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുന്ന നൗഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നസീബ് പറഞ്ഞു. പോലീസ് ഇടപെടല്‍ മൂലം പ്രശ്‌നങ്ങളിലേക്ക് പോകരുതെന്നു കരുതി അന്നത്തെ സംഭവം കേസില്ലാതെ അവ സാനിപ്പിക്കുകയായിരുന്നുവത്രേ. എന്നാല്‍, അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവമെന്ന് എസ്ഡിപിഐ ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു. ലഹരിക്ക് അടിമകളായ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും പാര്‍ട്ടി...

Read More

പുന്നയൂർക്കുളം സ്വദേശി റാസൽഖൈമയിൽ മരിച്ചു

വടക്കേകാട് : പുന്നയൂർക്കുളം ആറ്റുപുറം വെളിയത്ത് പള്ളിക്ക് സമീപം പരേതനായ കല്ലാമ്പ്രയിൽ അബ്ദുട്ടി ഹാജി മകൻ പൊന്നമ്പത്തയിൽ കുഞ്ഞിമോൻ 60 (സഫ ) റാസൽഖൈമയിൽ മരിച്ചു. രണ്ടു ദിവസമായി പനിച്ചു കിടക്കുകയായിരുന്ന കുഞ്ഞിമോൻ റൂമിലെ മറ്റു താമസക്കാരുടെ നിർബന്ധത്തിനു വഴങ്ങി ആശുപത്രിയിൽ പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയമിടിപ്പ് തീരെ കുറവായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ : നഫീസ. മക്കൾ : മുഹമ്മദ്‌ നൗഫൽ, സജില. മരുമകൻ : ഫസൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31