Select Page

Month: March 2019

മൂന്നു വാഹനാപകടങ്ങൾ – ഒരാൾ മരിച്ചു ആറു പേർക്ക് പരിക്ക്

ചാവക്കാട് : ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ മൂന്നിടങ്ങളിലായി ഉണ്ടായ വ്യത്യസ്ഥ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശി ഉണ്ണീരി ദിവാകരൻ (70) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിൽ ബൈക്കിടിച്ച് പരിക്കേറ്റ ദിവാകരനെയും പരിക്കേറ്റ പഞ്ചവടി സ്വദേശികളായ മിസ്ബാഹ് (20), ഉമ്മർ ഫാറൂഖ് (19) എന്നിവരെ എടക്കഴിയൂർ ലൈഫ്കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ഗുരുതരമായ പരിക്കേറ്റ ദിവാകരനെ പിന്നീട് തൃശൂരിലേക്കും കൊണ്ടുപോയിരുന്നു. ദിവാകരൻ രാത്രി പതിനൊന്നു മണിയോടെ മരണത്തിനു കീഴടങ്ങി. ഇന്നലെ ഇതേ സമയത്ത് തന്നെ തിരുവത്ര അത്താണി നാട്ടുകൂട്ടം സെന്ററിൽ ബൈക്ക് തെന്നിവീണ് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഗ്രാമകുളം സ്വദേശികളായ തറയിൽ ദിജിത്ത് (26), കണ്ടരാശ്ശേരി വിജീഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിലും ദിജിത്തിനെ വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു....

Read More

വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

അകലാട്: കണ്ടയ്നർ ലോറിയും, ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അകലാട് ഒറ്റയിനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ പലക്കടങ്കണ്ടി റഹിജാസ് (19), മാഞ്ചിയിൽ ഷജീബ് (30) എന്നിവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ...

Read More

കനിവ് – കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു

പാവറട്ടി : കനിവ്‌ 2019 പദ്ധതിയിലൂടെ കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു. വൃക്കകൾ തകരാറിലായി ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്ന പുതുമനശ്ശേരി അമ്പലത്തിങ്കൽ പ്രദീപിന് വേണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അരലക്ഷം രൂപ സമാഹരിച്ച് നൽകി കാരുണ്യ പ്രവർത്തനത്തിന് മാതൃകയായി. സെന്റ് ജോസഫ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ പ്രദീപ് ഇപ്പോൾ 2 വൃക്കകളും തകരാറിലായി ആഴ്ചയിൽ 4 വീതം ഡയാലിസിസിലൂടെ ജീവൻ നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 9-30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ മാനേജർ റവ. ഫാദർ ജോസ് ചിറ്റിലപ്പിള്ളി പ്രദീപ് ചികിത്സാ സഹായ സമിതി ചെയർമാൻ എ വി  സാലിഹിന് തുക കൈമാറി. സഹായ സമിതി ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സുജിത്ത് അയിനിപ്പുള്ളി, പാവറട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ സബീഷ് മരുതയൂർ, സ്കൂൾ ഹെഡ്മാസ്റ്റർ  സെബി, ഫാദർ ജോഷി കണ്ണൂക്കാടൻ, അധ്യാപകരായ പി ഡി ജോസ്, സി ജെ  ജോബി, എ  ഡി തോമസ്, പ്രദീപിന്റെ കുടുംബാഗങ്ങൾ...

Read More

യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി; സിപിഎം നേതാവിനെതിരേ പോലിസ് കേസെടുത്തു

ചാവക്കാട്: യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ കൗണ്‍സിലറുമായ കെ എച്ച് സലാമിനെതിരേയാണ് ചാവക്കാട് എസ്‌ഐ കെ ജി ജയപ്രദീപ് കേസെടുത്തത്. തിരുവത്ര ചിങ്ങനാത്ത് മുഹമ്മദ് ഷാഫി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. ബ്യൂട്ടീഷ്യന്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവാതിയെ ദുബായിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതികളായ തിരുവത്ര ചിങ്ങനാത്ത് വീട്ടില്‍ അബ്ദുല്‍ സലാം(62), മകന്‍ ഷാനവാസ്(30) എന്നിവര്‍ക്കെതിരെ അബ്ദുല്‍ സലാമിന്റെ ആദ്യ ഭാര്യയിലുള്ള മകനായ മുഹമ്മദ് ഷാഫി രംഗത്തു വന്നിരുന്നു. സിപിഎം നേതാവായ കെ എച്ച് സലാം ഷാഫിയെ മൊബൈല്‍ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും, വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദ് ഷാഫി ജില്ലാ പോലീസ് മേധാവിക്ക് പരാതി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31