Select Page

Month: April 2019

കൊലപാതക ശ്രമം – നാലുപേര്‍ അറസ്റ്റില്‍

ചാവക്കാട്:  യുവാവിനെ  വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ വലിയകത്ത് മുഹമ്മദ് റാഫി ( സുധീര്‍ 41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില്‍ ഫിറോസ്(39), ഒരുമനയൂര്‍ പെരിങ്ങാടന്‍ ശശി(39), ഒരുമനയൂര്‍ കിഴക്കര സുനില്‍കുമാര്‍(40) എന്നിവരെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.കെ.സജീവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരക്ക് ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കൊല്ലങ്ങി വീട്ടില്‍ വിഷ്ണു(27)വിനെ കണ്ണികുത്തി പാലത്തിനു  സമീപം റോഡില്‍ വെച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഒരുമാസം മുമ്പ് ഒരുമനയൂരിലെ ക്ഷേത്രോത്സവത്തിനിടെ പ്രതികളും വിഷ്ണുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന്  പോലീസ് പറഞ്ഞു. എസ്.ഐ.മാരായ ശശീന്ദ്രന്‍ മേലയില്‍, നവീന്‍ഷാജ്, കെ.സി.അബ്ദുള്‍ ഹക്കീം,  സി.പി.ഒ.മാരായ ആഷിഷ്, റഷീദ്, സനല്‍, സജി, ശരത്ത് എന്നിവരും പ്രതികളെ പിടികൂടിയ...

Read More

കൂട്ടായ്മ വാർഷിക പൊതുയോഗം

പുന്നയൂർക്കുളം: കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ വാർഷിക പൊതുയോഗം നടന്നു. പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി പ്രസിഡന്റ്‌ നാസർ പരൂർ ഉദ്ഘടനം ചെയ്തു. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൂട്ടായ്‌മയുടെ മെമ്പർമാരെ പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി, ഖത്തർ കമ്മറ്റിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ആദരിച്ചു. ഭാരവാഹികളായി ഹുസൈൻ മാസ്റ്റർ (പ്രസിഡന്റ്‌), ദിവാകരൻ പനന്തറ (സെക്രട്ടറി), മുഹമ്മദ്‌കുട്ടി ഹാജി (ട്രഷറർ) എന്നിവരെ...

Read More

സ്കൂട്ടർ ബസ്സിനടിയിൽപെട്ട് ദമ്പതികൾക്ക് പരിക്ക്

ചാവക്കാട് :ചാവക്കാട് ബൈപാസിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. കുരഞ്ഞിയൂർ സ്വദേശി വെള്ളറ ജിജു (32) വിനും ഭാര്യ ജിയ(28)ക്കുമാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. ബസ്സിന്റെ പിൻചക്രം വയറിനു മുകളിലൂടെ കയറിയിറങ്ങി ഗുരുതരാവസ്ഥയിലായ ജിജുവിനെ വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂരിലേക്ക്...

Read More

ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ

ചാവക്കാട്: ചാറ്റൽ മഴക്കൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. മുനക്കക്കടവ് ഹാർബറിൽ കെട്ടിയിട്ട രണ്ട് ബോട്ടുകൾക്ക് ഫിഷ് ലാൻറിങ് സെൻററിൻറെ മേൽകൂരക്കും കേട് പറ്റി. സമീപത്തെ ബോട്ട് റിപ്പയറിങ് കേന്ദ്രമായ മറൈൻ വർക് ഷോപ്പ് കെട്ടിടത്തിൻറെ കൂറ്റൻ മേൽക്കൂര വീണു. ഇന്നലെ വൈകുന്നേരം നാലോടെയാണ് മേഖലയിൽ ചെറു മഴക്കൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. ബോട്ടുകാർ മത്സ്യവുമായി തീരമണിയുന്ന നേരമായതിനാൽ മുനക്കക്കടവ് ഹാർബറിൽ കച്ചവടക്കാരും തൊഴിലാളികളുമായി നൂറുകണക്കിന് ആളുകളുമുള്ളപ്പോഴാണ് സംഭവം. കടപ്പുറം മുനക്കക്കടവ് പുതുവീട്ടിൽ ഹസീബിൻറെ ഉടമസ്ഥതയിലുള്ള അൽബഖറ, ബിലാൽ എന്നീ ബോട്ടുകൾക്കാണ് തകരാർ പറ്റിയത്. ഒരു ബോട്ടിൻറെ എൻജിൻ കാബിൻറെ മേൽക്കൂരയും മറ്റൊന്നിൻറെ സൈഡ് പലകയുമാണ് തകർന്നത്. ഫിഷ് ലാൻറിങ് സെൻററിൽ ആളുകൾ നോക്കി നിൽക്കേയാണ് ഷെഡിൻറെ മേൽക്കൂരയിൽ പാകിയ ആസ് ബെസ്റ്റോസ് തകർന്ന് വീണത്. ഫിഷ് ലാൻറിങ് സെൻററിൻറെ തൊട്ട് തെക്ക് ഭാഗത്ത് ബോട്ടുകൾ അറ്റകുറ്റ പണിക്ക് കയറ്റുന്ന എ.പി. ബക്കറിൻറെ ഉടമസ്ഥതയിലുള്ള...

Read More

വടക്കേകാട് സ്വദേശി സൗദിഅറേബിയയിൽ തൂങ്ങി മരിച്ചു

വടക്കേകാട്: വടക്കേകാട് മൂന്നാംകല്ല് സ്വദേശി ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കല്ലൂർ മൂന്നാംകല്ല് സ്വദേശിയായ രെജു മാധവനെയാണ് (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറ് വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ് ഫാക്ടറിയിൽ സ്വർണ്ണ പണിക്കാരനായിരുന്നു. ഒരാഴ്ച്ചയായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2019
S M T W T F S
 123456
78910111213
14151617181920
21222324252627
282930