Select Page

Month: May 2019

ആരോഗ്യ സുരക്ഷ പദ്ധതി പുതുക്കൽ – നാളെ മുതൽ

ഗുരുവായൂർ : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പുതുക്കൽ നഗരസഭയിലെ വിവിധ മേഖലകളിൽ നാളെ മുതൽ ആരംഭിക്കും. 2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ‘ ആയുഷ്മാൻ ഭാ രത് ‘ കത്ത് ലഭിച്ചവർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കളാകാവുന്നതാണ്. ആർ എസ് ബി വൈ യിൽ ഉൾപ്പെടു കുടുംബത്തിലെ ഒരാൾ 50 രൂപയും റേഷൻ കാർഡും ആധാർ കാർഡുമായി താഴെ പറയുന്ന കേന്ദ്രങ്ങളിൽ എത്തേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു. മെയ് 11, 12, 13 തിയ്യതികളിൽ ജിയുപി സ്കൂൾ ഗുരുവായൂർ. 14, 15 തിയ്യതികളിൽ കാരയൂർ എൽ പി സ്കൂൾ. 16, 17 തിയ്യതികളിൽ ഇരിങ്ങപ്പുറം വായനശാല. 18ന് രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാൾ തൈക്കാട്. മെയ് 15ന് തൈക്കാട് സോണൽ...

Read More

ടയർ പൊട്ടി ലോറി മറിഞ്ഞു – റോഡിൽ കിടന്നത് അഞ്ചു മണിക്കൂർ

എടക്കഴിയൂർ : ടയർ പൊട്ടി മിനി ലോറി കീഴ്മേൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രിയേഷിനാണ് പരിക്കേറ്റത്. ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ എടക്കഴിയൂർ സ്‌കൂളിന് സമീപമാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് മിനിലോറി മറിഞ്ഞത്. സാനിറ്ററി വസ്തുക്കൾ കയറ്റി കോഴിക്കോട് നിന്ന് വരികയായിരുന്ന വാഹനമാണ് തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴോടെ മറിഞ്ഞ ലോറി അഞ്ച് മണിക്കൂർ നടുറോഡിൽ കിടന്നു. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് ക്രെയിൻ കൊണ്ടുവന്നു ലോറി...

Read More

ഗുരുവായൂർ നഗരസഭ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ അഴിഞ്ഞാട്ടം

ചാവക്കാട് : സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഈ മാസം 11 , 12 തിയ്യതികളിലായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറച്ച് മാത്രം ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര യോഗത്തിലാണ് യുഡിഎഫ് കൗൺസിലർമാർ അകാരണമായി ബഹളം വയ്ക്കുകയും ചെയർപേഴ്സന്റെ ഡയസിന് മുൻപിലേക്ക് പാഞ്ഞടുക്കുകയും ചെയ്തത്. കൗൺസിൽ യോഗം ആരംഭിക്കുന്നതായി ചെയർപേഴ്സൻ അറിയിച്ച ഉടനെ തന്നെ യുഡിഎഫ് കൗൺസിലർമാർ ബഹളവുമായി എഴുന്നേറ്റു. പ്രവർത്തനം വിശദീകരിച്ചിരുന്ന ഹെൽത്ത് സൂപ്പർവൈസർ കെ മുസ്സക്കുട്ടിയുടെ കയ്യിൽ നിന്നും കൗൺസിലർ ആന്റോ തോമസ് പ്രവത്തനരേഖ പിടിച്ച് വാങ്ങി കീറി എറിയുകയും ചെയ്തു . സംഭവത്തെ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അപലപിച്ചു. ബഹളത്തെ തുടർന്ന്   കൗൺസിൽ പിരിച്ചുവിട്ടതായി ചെയർപേഴ്‌സൺ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ പിരിഞ്ഞു പോകാതെ ചെയർപേഴ്സൻറെ വേദിക്ക് മുന്നിൽ നിന്ന് ബഹളം വെച്ചു. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്. ഗുരുവായൂർ നഗരസഭയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളിലും പൊതു സമൂഹം അംഗീകരിക്കുന്ന വലിയ തോട് ശുചീകരണമടക്കമുള്ള സമഗ്ര ശുചീകരണ പ്രവർത്തനങ്ങളിലും വിളറി പൂണ്ട യുഡിഎഫ് കൗൺസിലർമാർ നടത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ നഗരസഭയിലെ ജനങ്ങളോടും ഗുരുവായൂരിലെത്തുന്ന തീർത്ഥാടകരോടും ഉള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. ചക്കംകണ്ടത്തെ മാലിന്യ പ്രശ്നത്തിനെതിരെ നിരന്തരം കൗൺസിലിൽ സംസാരിക്കുന്ന തന്നെ ചെയർപേഴ്സൺ ആക്ഷേപിച്ചതായി കോൺഗ്രസ് കൗൺസിലർ ലത പ്രേമൻ. ചക്കംകണ്ടം മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതായും അവർ പ്രസ്താവനയിൽ പറഞ്ഞു. മാലിന്യ പ്രശ്നമുള്ള മേഖലയിലെ കൗൺസിലർ എന്ന നിലയിൽ യോഗത്തിൽ തന്നെ ഉൾപ്പെടുത്താതിരുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ചു. ലത പ്രേമനെ യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും...

Read More

ദേശീയപാത – സംസ്ഥാന സർക്കാറിന്റെ കപടമുഖം വെളിവായി

ചാവക്കാട്: ദേശീയപാത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കപട മുഖം പുറത്തായതായി ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി പറഞ്ഞു. തിരുവത്ര കുമാർ സ്കുളിൽ വെച്ച് ചേർന്ന ലീഗൽ സെൽ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമെടുപ്പ് നിർത്തി വെക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയുള്ള വകുപ്പ് മന്ത്രിയുടെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. നടപടികൾ നിർത്തിവെക്കാൻ പറ്റില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം കാടത്തമാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. മേഖല ചെയർമാൻ വി.സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. നിയമ പോരാട്ടത്തിന് ലീഗൽ സെൽ രൂപീകരിച്ചു. എം.എസ് വേലായുധൻ, കമറു തിരുവത്ര, സി.ഷnഫുദ്ധീൻ, ഗഫൂർ തിരുവത്ര, ഉമ്മർ ഇ. എസ്, കെ.കെ.ഹംസ കുട്ടി എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
« Apr   Jun »
 1234
567891011
12131415161718
19202122232425
262728293031