Select Page

Month: October 2019

ശക്തിയായ കടൽക്ഷോഭം 32 വീട്ടുകാർ ഒഴിഞ്ഞു പോയി

ചേറ്റുവ: ഇന്ന് പുലർച്ച മുതലുണ്ടായ ശക്തിയായ കടൽക്ഷോഭത്തെ തുടർന്ന് ഏത്തായ് ബീച്ച്, പൊക്കുളങ്ങര, പൊക്കാഞ്ചേരി ഭാഗങ്ങളിൽ നിന്നായി മുപ്പത്തിരണ്ടോളം വീട്ടുകാർ മാറി താമസിച്ചു. ഒരു കിലോമീറ്റർ വീതിയിൽ മൂന്ന് കിലോമീറ്റർ ദൂരം വരെ തിരമാലകൾ അടിച്ചുകയറി. നിരവധി വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. പൊക്കളങ്ങര ബീച്ച് റോഡ് കവിഞ്ഞ് പൊക്കുളങ്ങര പുഴയിലേക്ക് കടൽ വെള്ളം കയറുകയും തുടർന്ന് പുഴ കവിഞ്ഞ് കിഴക്കോട്ട് വെള്ളം കയറുകയും കച്ചവടസ്ഥാപനങ്ങൾ ഉൾപ്പെടെ പല വീടുകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കടൽഭിത്തിയേയും, മണൽഭിത്തിയേയും തകർത്ത് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ 17-ാം നമ്പർ അംഗനവാടി കെട്ടിടത്തിലേക്ക് തിരമാലകൾ അടിച്ചു കയറി. കെട്ടിടം അപകട ഭീഷണിയിലാണ്. ഇതിനെ തുടർന്ന് കുട്ടികളെ വാടക കെട്ടിടത്തിലേക്ക് മാറ്റി. മാസങ്ങൾക്ക് മുൻപുണ്ടായ കടൽക്ഷോഭത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ജിയോ ബാഗുകൾ നിരത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതല്ലാതെ ഇതുവരെ ഒരു ബാഗ് പോലും നിരത്തിയിട്ടില്ല. കടപ്പുറം പഞ്ചായത്തിലെ അഹമ്മദ്ഗുരുക്കൾ റോഡിലേക്ക് കടൽ കയറിയതിനെ തുടർന്ന് കടകളും...

Read More

ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ്

ചാവക്കാട്: ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരസദസും സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സദസ്സ് ഐ എൻ ടി യു സി റീജണൽ പ്രസിഡന്റ് എം.എസ് ശിവദാസ് അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ് ഷൗകത്ത് അലി അധ്യക്ഷനായി. കെ.സ നിഷാദ്, കെ.കെ.അലികുഞ്ഞ്, പി.കെ.സന്തോഷ്, എ.കെ മുഹമദാലി, ഷാജി ജോൺ, ഷൗക്കത്ത് വോൾഗ, എം.കെ.സുനി, ബഷീർ ചാവക്കാട്, വി.സി പ്രകാശൻ, കെ.റ്റി ശിവജി, വി.കെ സുകുമാരൻ എന്നിവർ...

Read More

വാളയാർ – ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവത്ര : വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തിയവന്മാർക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെയും സർക്കാരിന്റെയും ക്രൂരതക്കെതിരെ ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ടി.എ ഹാരിസ് ഉദ്ഘാടനം ചെയ്തു. വാളയാറിലെ അനുജത്തിമാർക്കു വേണ്ടി, പെണ്ണായത് കൊണ്ട്, അരക്ഷിതമായിപ്പോവുന്ന ഓരോ ആത്മാവുകൾക്കും വേണ്ടി, പ്രസിഡന്റ് സഈദ് അധ്യക്ഷത വഹിച്ചു സെക്രട്ടറി സീജാഹ്, ട്രഷറർ ഹസീബ്, ഷഫീർ, സവാദ്, അനസ് തിരുവത്ര, ജി സി സി മെമ്പർമാരായ മിദ്ലാജ്, മുസ്തഫ തുടങ്ങിയവർ...

Read More

വാളയാർ – മുഖ്യമന്ത്രി രാജിവയ്ക്കുക വെൽഫെയർ പാർട്ടി പ്രതിഷേധജ്വാല

ചാവക്കാട് : വാളയാർ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു. പോലീസിനെ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാവാത്ത വിധം നിഷ്ക്രിയമാക്കിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്‌ എം കെ അസ്‌ലം ആവശ്യപ്പെട്ടു. പ്രതികളെ രക്ഷപ്പെടുവാൻ അനുവദിച്ച കേരള പോലീസിൽ നിന്ന് ഇനിയും നീതി പ്രതീക്ഷിക്കുന്നില്ലെന്നും കേസ് മറ്റു ഉന്നത ഏജൻസിക്ക് വിടണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി ആർ ഹനീഫ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രഷറർ കെ വി ശിഹാബ്, പി കെ അക്ബർ, സൈഫുദ്ധീൻ, മുഹമ്മദ്‌ തറയിൽ, ഖാലിദ് കടവിൽ, സലിം റാസ്‌, ആർ എച്ച് ഷറഫാത്, ഒ കെ റഹിം, ഉമർ കോയ എന്നിവർ നേതൃത്വം...

Read More

ചരമം – അബ്ദുഹാജി ചേറ്റുവ

ചേറ്റുവ: പൈങ്കണ്ണിയൂർ ജുമാഅത്ത് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ പടന്നയിൽ കുഞ്ഞുമുഹമ്മദ് മകൻ പിലാക്ക വീട്ടിൽ അബ്ദുഹാജി ( 62 ) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: സീനത്ത്, റഹ്മത്ത്, ഷെമി, നൂറു നിഷ, ഷംസിയ. മരുമക്കൾ: നസ്റുദ്ദീൻ, ഫൈസൽ, റഹി. കബറടക്കം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031