Select Page

Month: February 2020

എൻ.പി.ആർ-എൽഡിഎഫ് സർക്കാരിന്റെ ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം

പുന്നയൂർ: എൻ.പി.ആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.പി.ആർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പറയുകയും എന്നാൽ എന്യൂമറേറ്റർമാരുടെ നിയമന ഉത്തരവുമായി മുന്നോട്ടു പോകുന്നതുൾപ്പെടെയുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം പ്രകടനം നടത്തിയത്. എടക്കഴിയൂർ സ്കൂൾ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം മൂന്നയിനിയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. വി സലാം, ടി.കെ ഉസ്മാൻ, എ.വി അലി, എസ്.എ അബൂബക്കർ ഹാജി, കെ.കെ അബൂബക്കർ, അസീസ്‌ മന്നലാംകുന്ന്, കെ നൗഫൽ, കെ.കെ യൂസഫ്‌ ഹാജി, ടി.കെ ഷാഫി, പി ഷാഹിദ് എന്നിവർ സംസാരിച്ചു. എം.സി മുസ്തഫ, വി.കെ ഹനീഫ, കെ.കെ ഇസ്മായിൽ, എ.എച്ച്‌ ഷംസുദ്ദീൻ, എൻ.കെ മുസ്തഫ, മുസ്തഫ തങ്ങൾ, ഒ.കുഞ്ഞു, കെ.അബു, വി.പി മൊയ്‌തു ഹാജി, കെ.വി അബ്ദുൽ...

Read More

അപകടത്തിൽ പെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സൗകര്യമൊരുക്കി തിരുവത്ര മുസ്ലിം ലീഗ് ഓഫീസ്

തിരുവത്ര: ദേശീയ പാതയിൽ തിരുവത്ര പുതിയറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സ്ഥല സൗകര്യമൊരുക്കി പുതിയറ മുസ്ലിം ലീഗ് ഓഫീസ് മാതൃകയായി. വയനാട് നിന്നും പറവൂരിലെ കല്ല്യാണവീട്ടിൽ പോയി തിരിച്ച് വരുകയായിരുന്ന കോഴിക്കോട് കുന്ദംമംഗലം സ്വദേശികളുടെ ബസ്സാണ് ചാവക്കാട്-പൊന്നാനി റൂട്ടിൽ ഓടുന്ന ഗ്ലോബ് ബസ്സിന്റെ പുറകിൽ ഇടിച്ചത്. എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് സ്വാലിഹ്, സബാഹ് ഹംസ, ഹാരിസ് പുതിയറ ഉൾപ്പടെയുള്ളവർ അപകടത്തിൽ പ്പെട്ട വാഹനത്തിലെ യാത്രികർക്ക് സ്ഥല, വാഹന സൗകര്യം ഉൾപ്പടെ എല്ലാവിധ സഹായങ്ങളും ചെയ്ത്...

Read More

സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസ്സിടിച്ചു ഏഴു പേർക്ക് പരിക്ക്

ചാവക്കാട്: ടിപ്പു സുൽത്താൻ റോഡ് ദേശീയപാത പുതിയറയിൽ സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസിടിച്ചു ഏഴുപേർക്ക് പരിക്കേറ്റു. ആറുപേരെ രാജാ ആശുപത്രിയിലും ഒരാളെ ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലപ്പെട്ടി പള്ളിവളപ്പിൽ സുബൈദ (46), അയിരൂർ പുന്നത്തൂർ വീട്ടിൽ പ്രീത (39), എരമംഗലം ചെരാത്ത രാധ(51) ചെറായി കേട്ടയപ്പാട്ട് രാധ (47), ഇരട്ടകുളങ്ങര താമരശ്ശേരി ചന്ദ്രൻ (55), എടക്കഴിയൂർ പഞ്ചവടിവീട്ടിൽ മോഹനൻ (54)എന്നവരുൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്കുകൾ സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സ്വാകാര്യ ബസ്സിലെ യാത്രക്കാരാണ്. പറവൂർ നിന്നും കല്ല്യാണ പാർട്ടി കഴിഞ്ഞു വായനാട്ടിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സ്‌, ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിനു പിറകിൽ ഇടിക്കുകയായിരുന്നു. ടൂറിസ്റ്റു ബസ്സിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പ്രൈവറ്റ് ബസ്സിന്റെ പിൻഭാഗത്തെ ഗ്ളാസ്സ് പൂർണ്ണമായും തകർന്നു. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം. മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. കോട്ടപ്പുറം ലാസിയോ ആംബുലൻസ്, എടക്കഴിയൂർ ലൈഫ് കെയർ, അകലാട് നബവി ആംബുലൻസ് പ്രവർത്തകർ രക്ഷാ...

Read More

ടാങ്കർ ലോറി ബസ്സിലിടിച്ച് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി

ഗുരുവായൂർ : നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ എസ് ആർ ടി സി ബസ്സിലിടിച്ച്‌ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി. ഇന്ന് പുലർച്ച ഒരുമണിയോടെ കോട്ടപ്പടി ശ്‌മശാനത്തിനു സമീപം ചാവക്കാട് കുന്നംകുളം റൂട്ടിലാണ് അപകടം. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് ലോഡിറക്കി തിരിച്ചു പോവുകയായിരുന്ന ഭക്ഷ്യ എണ്ണ ടാങ്കർ ലോറി കോഴിക്കോട് നിന്നും കോട്ടയം പോവുകയായിരുന്ന ബസ്സിലാണ് ഇടിച്ചത്. ലയൺസ് ക്ലബ്ബ് പണിത ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായും തകർന്നു. കെ എസ് ആർ ടി സി ബസ്സിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായമില്ല. രാവിലെ ആറുമണിയോടെ ക്രയിൻ ഉപയോഗിച്ചു ടാങ്കർ ലോറി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
« Jan   Mar »
 1
2345678
9101112131415
16171819202122
23242526272829