Select Page

Day: March 5, 2020

ചാവക്കാട് കൊറോണ ഇല്ല – നിരീക്ഷണത്തിൽ ഇരുന്ന യുവതി ആശുപത്രി വിട്ടു

ചാവക്കാട് : കൊറോണയെന്ന സംശയത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആസ്‌പത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. യുവതി ആശുപത്രി വിട്ടു. ഉംറ നിർവഹിച്ചു സൗദിയിൽ നിന്നും തിരിച്ചെത്തിയ യുവതിക്ക് ജലദോഷം ഉള്ളതായി കണ്ടതിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം കൊറോണ പരിശോധന വിഭാഗത്തിൽ അയക്കുകയും കൊറോണ സെൽ നിർദേശപ്രകാരം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ്...

Read More

ദേശീയപാത-പോലീസ് നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തിവെക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ മുന്നിയൂരിൽ സർവ്വേ നടപടികൾക്കെതിരെ കോടതി ഉത്തരവ് കാണിച്ച് പ്രതിഷേധിച്ച ആക്ഷൻ കൗൺസിൽ നേതാവ് നൗഷാദ് വെന്നിയൂരിനെ അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ദേശീയപാത ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മേഖലാ ചെയർമാൻ വി.സിദ്ദീഖ് ഹാജി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബിഓടി കോർപ്പറേറ്റ് കമ്പനികൾക്ക് ജനങ്ങളുടെ കിടപ്പാടം പിടിച്ചെടുക്കാൻ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് കുത്തകകൾക്ക് തീറെഴുതികൊടുക്കുവാനുള്ള സർക്കാരിൻറെ വ്യഗ്രതയാണ് ഇത്തരം നിയമവിരുദ്ധ നടപടികൾ വ്യക്തമാക്കുന്നതെന്നും ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല ഇത്തരം നടപടികളെന്നും യോഗം അഭിപ്രായപ്പെട്ടു. ചാവക്കാട് മിനി സിവിൽ സ്റ്റേഷനു പരിസരത്തു നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. പി.കെ.നൂറുദീൻ ഹാജി അധ്യക്ഷത വഹിച്ചു. സി ആർ ഉണ്ണികൃഷ്ണൻ, കമറുദ്ദീൻ പട്ടാളം, ഗഫൂർ തിരുവത്ര, സി ഷറഫുദീൻ,...

Read More

തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികം നാളെയും മറ്റന്നാളും

ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന കെ.കെ.കേശവന്‍ മെമ്മോറിയല്‍ അനുസ്മരണവും കിഡസ് ഫെസ്റ്റും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി.ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന വാര്‍ഷികാഘോഷം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനാവും. നടന്‍ വി.കെ.ശ്രീരാമന്‍ മുഖ്യാതിഥിയാവും. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന്‍ എം.പി.മുഹമ്മദ് ഇഖ്ബാല്‍, പ്യൂണ്‍ സി.ജി.രജനി എന്നിവര്‍ക്ക് പരിപാടിയില്‍ യാത്രയയപ്പ് നല്‍കും. സംവിധായകന്‍ കെ.ആര്‍.മോഹനന്‍ സ്മാരക അവാര്‍ഡ് നല്‍കി ഇംഗ്ലീഷ് കവിയും അധ്യാപകനുമായ എം.വി.ഫേബിയാസിനെ ചടങ്ങില്‍ ആദരിക്കും. എം.എസ്.ശ്രീവത്സന്‍, കെ.എച്ച്.ഷാഹുല്‍ ഹമീദ്, സി.എ.ജംഷീര്‍ അലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു  ...

Read More

പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച

ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.പി.പോളിക്ക് യാത്രയയപ്പും ശനിയാഴ്ച നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബാസ് മാലിക്കുളം പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന വാര്‍ഷികാഘോഷം ടി.എന്‍. പ്രതാപന്‍ എം.പി.ഉദ്ഘാടനം ചെയ്യും. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനാവും. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കും. തൃശ്ശൂര്‍ അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ.ആന്റണി ചെമ്പകശ്ശേരി ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിക്കും. ചാവക്കാട് എ.ഇ.ഒ. പി.ബി.അനില്‍ എന്‍ഡാവ്‌മെന്റ് വിതരണവും വാര്‍ഡ് കൗണ്‍സിലര്‍ ജോയ്‌സി ആന്റണി സമ്മാനദാനവും നിര്‍വ്വഹിക്കും. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ സി.എല്‍.തോമാസ്, പി.പി.അബ്ദുള്‍ സലാം, സി.ബി.ഹിമവാന്‍, ബിജോയ് സി.ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍...

Read More

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനുള്ള യുവതയുടെ പോരാട്ട വീര്യം പ്രതീക്ഷ നൽകുന്നത്: ആർ വി അബ്ദുറഹീം

ചാവക്കാട് : രാജ്യത്തിന്റെ ബഹുസ്വരതയെ തകർത്ത് പൗരൻമാരെ മതത്തിന്റെ പേരിൽ വംശീയമായി ഇല്ലാഴ്മ ചെയ്യുവാൻ സവർണ്ണ ഹിന്ദുത്വ തീവ്രവാദികളും ഭരണകൂടവും മുന്നോട്ട് പോവുമ്പോൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന യുവത്വത്തിന് കഴിയേണ്ടതുണ്ടന്നും നിലവിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയും പോരാട്ട വീര്യവും രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും മുസ്‌ലിം ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ആർ വി അബ്ദുറഹീം പറഞ്ഞു. നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക” എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൗൺസിൽ മീറ്റിൽ വി എം മനാഫ് അധ്യക്ഷത വഹിച്ചു. എ വി അലി മണ്ഡലത്തിലെ മൂന്നര വർഷ കാലത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ വലിയകത്ത്, ജില്ലാ യൂത്ത് ലീഗ് നേതാക്കളായ പി എം മുസ്തഫ, ടി...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2020
S M T W T F S
1234567
891011121314
15161718192021
22232425262728
293031