Select Page

Day: March 5, 2020

പുഷ്പോത്സവം, നിശാഗന്ധി സർഗ്ഗോത്സവം, ഭക്ഷ്യമേള ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് മുൻവർഷങ്ങളിൽ മികവാർന്ന നിലയിൽ സംഘടിപ്പിച്ച് വന്നിരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഇത്തവണയും ഏറെ ആകർഷകമായി സംഘടിപ്പിക്കുകയാണ്. മാനവീക കൂട്ടായ്മയുടെ ഏറ്റവും ഉചിതമായ ഒരിടം എന്ന നിലയിലേക്കുള്ള ഗുരുവായൂരിന്റെ പ്രയാണത്തിൽ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവ വേദിയും നിർണ്ണായകമായ പങ്ക് വഹിച്ചു വരുന്നുണ്ട് എന്നത് കഴിഞ്ഞ 9 വർഷക്കാലമായി ഏവരുടെയും അനുഭവമാണല്ലോ 10 മത് വർഷം തികയുന്ന ഈ വേളയിൽ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും മാർച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബഹു : ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണലൂർ എം എൽ എ മുരളി പെരുനെല്ലി, ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്, പ്രശസ്ത സിനിമ താരം സുരേഷ് കൃഷ്ണ എന്നിവർ മുഖ്യാതിഥികളാവും. പുഷ്പോത്സവത്തിന്റെ ഭാഗമായി പുഷ്പഫല സസ്യ പ്രദർശനം, അനിമൽ...

Read More

സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും നടന്നു

ചാവക്കാട് : നഗരസഭയിലെ 3 – വാർഡിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും സംഘടിപ്പിച്ചു. കിച്ചൻ ബിൻ വിതരണോൽഘാടനം നഗരസഭാ വികസന സ്ഥിരസമിതിയംഗം കെ.എച്ച്.സലാം നിർവഹിച്ചു. തൃശുർ ജില്ലാ സിവിൽ പോലീസ് ഓഫീസേർസ് ടീമിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു. സമകാലീന സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളെ കുറിച്ച് ഷിജി.പി.വി സംസാരിച്ചു. സിവിൽ ഓഫീസർ പി.കെ.പ്രതിഭ, ഷീജ സതീശൻ, സിന്ധി.കെ.എൻ എന്നിവർ ദൈനദിന ജീവിതത്തിലെ സ്വയം പ്രതിരോധ പരിശീലനം പരിയപ്പെടുത്തികൊണ്ട് ക്ലാസെടുത്തു. ഖരമാലിന്യ സംസ്കരണത്തെ കുറിച്ച് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പോൾ തോമാസ് ക്ലാസെടുത്തു. പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. കുറ്റിയിൽ ശ്രീകുമാർ സ്വാഗതം...

Read More

ഉഷ ടീച്ചർക്കും റിയാസിനും തഹാനി സ്റ്റീൽസിന്റെ ആദരം

എടക്കഴിയൂർ : എടക്കഴിയൂർ തഹാനി സ്റ്റീൽസിന്റെ നേതൃത്വത്തിൽ ജൂനിയർ മിസ്റ്റർ തൃശ്ശൂർ ആയും മിസ്റ്റർ കേരള റണ്ണേഴ്സ് അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂർ അഫയൻസ് ക്ലബ് അംഗം റിയാസിനേയും എടക്കഴിയൂർ ജി എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക ഉഷ തോമസിനെയും ആദരിച്ചു. എടക്കഴിയൂർ തഹാനി സ്റ്റീൽസിൽ നടന്ന ആദരിക്കൽ ചടങ്ങ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് എടക്കഴിയൂർ ബ്രാഞ്ച് ജനറൽ മാനേജർ ലിനീഷ്, തഹാനി സ്റ്റീൽസ് മാനേജർ പ്രമോദ് എന്നിവർ ആശംസാപ്രസംഗം നടത്തി. ഗ്രൂപ്പ് ഡയറക്ടർമാരായ ഫാൻസീർ തഹാനി സ്വാഗതവും ഫാരിഷ് തഹാനി നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി പേർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2020
S M T W T F S
« Feb   Apr »
1234567
891011121314
15161718192021
22232425262728
293031