Select Page

Month: May 2020

കോവിഡ് 19 -ബ്ലാങ്ങാട് ഇരട്ടപ്പുഴ സ്വദേശി ഖത്തറിൽ മരിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ഇരട്ടപ്പുഴ വടകൂട്ട് മോഹനൻ(58) ഖത്തറിൽ കൊവിഡ്‌ 19 ബാധിച്ച് മരിച്ചു. രണ്ടാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ച് വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാട്ടിൽ വന്നുപോയതാണ്. തൃശൂർ ജില്ല സൗഹൃദവേദി ഗുരുവായൂർ സെക്ടർ അംഗമാണ്. ശവസംസ്കാരം നാളെ ദോഹയിൽ നടക്കും. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽ കൃഷ്ണ(ഡിഗ്രി വിദ്യാർത്ഥി വിസ്‌ഡം കോളേജ് പാവറട്ടി), ശ്യാം പ്രസാദ് (പത്താം ക്ലാസ്, ജി എച് എസ് എസ്...

Read More

ഗുരുവായൂർ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ നിര്യാതനായി

ഗുരുവായൂര്‍: നഗരസഭ കൗൺസിലർ സുരേഷ് വാരിയർ (53) നിര്യാതനായി. ജനതാദൾ എസ് സംസ്ഥാന സമിതി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനാണ്. കെ.എസ്.യു എസ്, യൂത്ത് കോൺഗ്രസ് എസ്, കോൺഗ്രസ് എസ് എന്നീ പ്രസ്ഥാനങ്ങളുടെ ജില്ല – സംസ്ഥാന നേതൃപദവികൾ വഹിച്ചിട്ടുണ്ട്. വർത്തമാനം, ജനയുഗം എന്നീ പത്രങ്ങളുടെ ഗുരുവായൂർ ലേഖകനായിരുന്നു. ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ‍യായ പ്രസ് ഫോറത്തിൻറെ ഭാരവാഹിയായിരുന്നു. ഭാര്യ: രാഗി എസ്. വാരിയർ (അധ്യാപിക, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ, മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ). മക്കൾ: ഭൂമിക, അനാമിക. പിതാവ്: പരേതനായ പെരുന്തട്ട വാരിയത്ത് രാജൻ. മാതാവ്: ലീല വാരസ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം പത്തിന് നഗരസഭ...

Read More

ദേശീയപാതയിൽ റൈസിങ്ങ് നടത്തിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു – വൻ അപകടം ഒഴിവായി

 ചാവക്കാട്: ദേശീയപാതയിൽ റൈസിങ്ങ് നടത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൻ അപകടം ഒഴിവായി. എടക്കഴിയൂർ പോസ്റ്റിനടുത്ത് ഇന്ന് വൈകീട്ട് ആറിനാണ് സംഭവം. ചുവന്ന സിഫ്റ്റ് കാറുമായി വന്ന യുവാവാണ് തിരകേറിയ ജഗ്ഷനിൽ കാർ റൈസിങ്ങ് നടത്തിയത്. നിരവധി തവണ ദേശീയ പാതയിലൂടെ തലങ്ങും, വിലങ്ങും, പാഞ്ഞ കാർ അവസാനം 11 കെ വി ലൈൻ പോസ്റ്റിൽ വന്നിടിക്കുകയായിരുന്നു. എടക്കഴിയൂർ സ്വദേശിയായ യുവാവ് മദ്യ ലഹരിയിലായിരുന്നന്ന് നാട്ടുകാർ പറയുന്നു. നിരവധി ആളുകൾ തടിച്ചുകൂടുന്ന സ്ഥലത്ത് കാറിന്റെ അമിത വേഗത കണ്ട് ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷഫീഖ്നെ അറസ്റ്റു ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു, അപകടത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു, കെ എസ് ഇ ബി ജീവനക്കാർ എത്തി അറ്റകുറ്റ പണികൾ നടത്തി നടത്തി വൈദ്യുതി...

Read More

അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക – കേരള കോൺഗ്രസ് (എം)

ചാവക്കാട് : കോവിഡിന്റെ മറവിൽ നടപ്പാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക, നാലു ശതമാനം നിരക്കിലുള്ള കാർഷിക സ്വർണവായ്പ പദ്ധതി എല്ലാ കർഷകർക്കും ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന പാക്കേജുകളിലെ കർഷക അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാറിന്റെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, പ്രവാസികളോട് നീതി കാണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി ജെ ജോസഫ് നേത്യത്വം നൽകുന്ന കേരള കോൺഗ്രസ് ( എം ) ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗൺസിലർ ജോയ്‌സി ആന്റണി അധ്യക്ഷത വഹിച്ചു. സി വി ജോസഫ്, സി ആർ പീറ്റർ, ബെന്നി ചെറുവത്തൂർ എന്നിവർ നേതൃത്വം...

Read More

മണ്ണെണ്ണ വില വർധനവിൽ പ്രതിഷേധിച്ചു

ചാവക്കാട് : കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണയുടെ വില ലിറ്ററിന്10 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഡിവിഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തിരുവത്ര പോസ്റ്റാഫീസിന് മുമ്പിൽ സംഘടി പ്പിച്ച പ്രതിഷേധ സമരം സി പി ഐ എം ചാവക്കാട് ഏരിയ കമ്മിറ്റിയംഗം എം ആർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ടി.എം ഹനീഫ അധ്യക്ഷത വഹിച്ചു. ടി.എ അബൂബക്കർ, സി എം നൗഷാദ്, കരിമ്പിസലാം, കെ.എ. ഷാഹു, കെ. കാസിം എന്നിവർ പങ്കെടുത്തു. പി. എ സെയ്തുമുഹമ്മദ് സ്വാഗതവും, എം എ ബഷീർ നന്ദിയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2020
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31