ചാവക്കാട് :  നിരോധിച്ച 35 ലക്ഷം നോട്ടുമായി 3 പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ
പുനലൂർ സ്വദേശി കമുക്കിച്ചേരി സജികുമാർ (44), വർക്കല സ്വദേശി ബിനുമന്ദിരത്തിൽ  മണി(56), കൊരടി സ്വദേശി വതലൂർ അഭിലാഷ് (40) എന്നിവരെയാണ് ചാവക്കാട്  സർക്കിൾ    ഇൻസ്പെക്ടർ കെ ജി  സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം അറസ്റ്റ്‌ ചെയ്തത്.
ഗുജറത്തിൽ   ഇലക്ട്രിക്കൽ കോൺട്രാകടറായ സജികുമാർ ആണ് നിരോധിച്ച നോട്ട് വിൽപ്പനയ്ക്കായി മണി വഴി അഭിലാഷിന് എൽപ്പിക്കുന്നത്.  മരപ്പണിക്കാരനാണ് അഭിലാഷ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ ഒരു മാസമായി നീരിക്ഷണത്തിൽ ആയിരുന്നു. ഇന്നലെ രാത്രി  10 മണിയോടെ ചാവക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചാവക്കാട് കോടതിയിൽ ഹാജരാക്കും