Header

4 കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാരന്‍ അറസ്റ്റില്‍

ചാവക്കാട്: തീരമേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ 4 കിലോ കഞ്ചാവുമായി മധ്യവയസ്ക്കനെ ചാവക്കാട് പൊലീസ് പിടികൂടി.
തമിഴ് നാട് പഴനി സ്വദേശി മുത്തയ്യ രാജ തേവറെയാണ് (56) ചാവക്കാട് സി.ഐ കെ.ജി സുരേഷ്, എസ്.ഐ എം.കെ രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ചാവക്കാട് നഗരസഭാ ബസ് സ്റ്റാണ്ട് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ് നാട്ടില്‍ നിന്ന് ട്രയിന്‍ വഴി ഗുരുവായൂരിലത്തെി പിന്നീട് ഓട്ടോ പിടിച്ചാണ് ഇയാള്‍ ചാവക്കാട്ടത്തെിയത്. തീരമേഖലയില്‍ മയക്കു മരുന്നിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍ നിഷാന്തിനിയുടെ നിര്‍ദ്ദേശ പ്രകാരം ചാവക്കാട് സി.ഐയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച പ്രത്യേക ടീമാണ് മുത്തയ്യയെ വലയിലാക്കിയത്. തമിഴ് നാട്ടില്‍ നിന്നത്തെിയ കഞ്ചാവിന് ഏകദേശം 84000 രൂപ വിലവരുമെന്നു സി.ഐ പറഞ്ഞു. രണ്ട് വലിയ പൊതികളിലാക്കി മാസ്ക്കിങ് ടേപ്പു കൊണ്ട് വരിഞ്ഞ് കെട്ടി മണം പുറത്ത് വരാത്ത വിധം ഭദ്രമാക്കിയാണ് കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളത്. പെട്ടെന്ന് കണ്ടാല്‍ സംശയം തോന്നിക്കാത്ത വേഷത്തിലാണ് ഇയാളത്തെിയത്. വിദ്യാര്‍ത്ഥികളെയും യുവാക്കളേയും ചെറുകിട കച്ചവടക്കാരേയും കേന്ദ്രീകരിച്ചാണ് തീരദേശ മേഖലയില്‍ കഞ്ചാവ് മാഫിയ വിലസുന്നത്. ബ്ലാങ്ങാട് ബീച്ച്, കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി, മുനക്കകടവ്, അഞ്ചങ്ങാടി, വട്ടേക്കാട്, പുതിയറ, എടക്കഴിയൂര്‍, പുന്ന, മണത്തല, അകലാട്, മന്ദലാംകുന്ന്, അണ്ടത്തോട് ബീച്ച്, പെരിയമ്പലം ബീച്ച്, പനന്തറ, ആല്‍ത്തറ, പുന്നയൂര്‍, ആലാപ്പാലം, അവിയൂര്‍, വളയം തോട്, എടക്കര, ചക്കംകണ്ടം എന്നിവടങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി നാട്ടുകാരുടെ പരാതിയുണ്ടെന്ന് സി.ഐ പറഞ്ഞു. മേഖലയില്‍ ഇതര സംസഥാന തൊഴിലാളികളും കഞ്ചാവ് മയക്കുമരുന്നു വിപണിയിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ട്രൈയിന്‍ വഴിയും മറ്റുള്ളവര്‍ ഇടുക്കി, കോതമംഗലം, കോപ്പടി, മിസോറം, തമിഴ്നാട് പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് വന്‍ തോതില്‍ കഞ്ചാവത്തെിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഫോട്ടോ: പിടിച്ചെടുത്ത കഞ്ചാവുമായി സി.ഐ കെ.ജി സുരേഷ്, എം.കെ രമേഷ്. പ്രതി മുത്തയ്യ.

thahani steels

Comments are closed.