എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ഗുഡ്സ് ഒട്ടോയുടെ പിറകില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂർ പോസ്റ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശികളായ ഹുസൈൻ (33), മുസ്തഫ (32) എന്നിവരെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകലാട് നബവി പ്രവർത്തകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഗുഡ്സ് ഒട്ടോയുടെ പുറകിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു നിന്നു.