ചാവക്കാട് : പൊന്നാനി ചാവക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഖബർസ്ഥാനിലേക്ക് പാഞ്ഞു കയറി. ഇന്ന് വൈകുന്നേരം അകലാട് ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കാണ് കാർ പാഞ്ഞു കയറിയത്.
കാൽനട യാത്രക്കാരിയായ അകലാട് സ്വദേശിനിയായ യുവതിയെ സാരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകലാട് നബവി ആംബുലൻസ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി. കാർ ഭാഗികമായി തകർന്നു.