ചാവക്കാട് : തിരുവത്ര പുതിയറയിൽ കാറിടിച്ച് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രൈവർ ഗുരുവായൂർ കാരക്കാട് പൂക്കിലത്ത് ഷഹീറിനെ (40) ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് അറസ്റ്റ്.

തിരുവത്ര കോട്ടപ്പുറത്ത് കാളീരകത്ത് ബാഹുലേയൻ മകൻ വിവേകാണ് (18) വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
കാറിൽ അകപ്പെട്ട പൂച്ച ഡ്രൈവറുടെ മേൽ ചാടിയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. സുഹൃത്തിനോടൊപ്പം റോഡരികിലൂടെ നടന്നു പോകുന്ന വിവേകിനെ ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുന്നതും പിന്നീട് കാറിൽ നിന്നും ഡ്രൈവറുടെ ഡോർ വിൻഡോ വഴി പൂച്ച റോഡിലേക്ക് ചാടി ഓടിപ്പോകുന്നതും സമീപത്തെ കടയിൽ സ്ഥാപിച്ച സിസി ക്യാമറ ദൃശ്യത്തിൽ നിന്നും വ്യക്താമാകുന്നുണ്ട്.