അണ്ടത്തോട്: ദേശീയ പാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്.
അണ്ടത്തോട് കുമാരൻപടി ചുള്ളിയിൽ ഹൗസ് മൃദുലിനാണ് (21)പരിക്കു പറ്റിയത്. അകലാട് നബവി പ്രവർത്തകരെത്തി മൃദുലിനെ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി ആശുപത്രിയിലും എത്തിച്ചു. ഞായറാഴ്ച്ച രാവിലെ 11.30 ഓടെ അണ്ടത്തോട് വെച്ചാണ് സംഭവം.