ചാവക്കാട് : സോഷ്യൽ മീഡിയയിൽ അജ്ഞാതൻ  വധ ഭീഷണി പോസ്റ്റ് ചെയ്തതിനെ  തുടർന്ന് നൽകിയ പരാതിയിൽ നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകി. ഭാവനയുടെ ഇൻസ്റ്റാ ഗ്രാം പേജിലാണ് വ്യാജ പ്രൊഫൈലിൽ അജ്ഞാതൻ അശ്ലീല ഭാഷ‍യിൽ ഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥനു നൽകിയ പരാതിയിൽ കഴിഞ്ഞ ജൂലൈ ഒന്നിനു തൃശൂർ ഈസ്റ്റ് സി.ഐ പി.സി ബിജുകുമാർ കേസെടുത്തിരുന്നു.
തുടർന്ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് രഹസ്യമൊഴിയെടുക്കാനായി ഭാവന ചാവക്കാടെത്തിയത്.
ഫസ്റ്റ് ക്ലാസ് മജ്സിട്രേറ്റ് കെ.ബി വീണയുടെ മുൻപാകെ ഭാവന രഹസ്യമൊഴി നൽകി. ഇന്ന് വൈകുന്നേരം നാലിന് കോടതിയിലെത്തി‍യ നടി അര മണിക്കൂർ നേരം കോടതിയിൽ ചെലവഴിച്ചു.