അകലാട് : ശക്തമായ മഴയിൽ കോൺക്രീറ്റ് വീട് ഭാഗികമായി തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അകലാട് ഒറ്റയിനി റൗളത്ത് നബവി മസ്ജിദിനടുത്ത് എളയാടത്ത് പുത്തൻവീട്ടിൽ മുഹമ്മദുണ്ണിയുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. ഇന്നലെ രാത്രി യാണ് സംഭവം. വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. അകലാട് ഒറ്റയിനി സ്വദേശി ഉമ്മറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്