ചാവക്കാട്: മദ്യ മയക്കുമരുന്നു മാഫിയകളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. മദ്യമയക്കമരുന്നു മാഫിയകള്‍ വേട്ടയാടുന്നത് യുവ സമൂഹത്തെയാണ്. തീരദേശ പ്രദേശങ്ങളില്‍ മാഫിയകള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ഇവര്‍ വലവീശിപ്പിടിക്കുന്നു. ഗുരുതരമായ നിലയിലേക്കാണ് ഇതെല്ലാം ചെന്നെത്തുന്നത് .ഇതിനു തടയിട്ടേ പറ്റൂ. മുഖം നോക്കാതെ മദ്യ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ പ്രതികരിക്കാന്‍ യൂത്ത് ലീഗിനു കഴിയണം. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇത്തരം ശക്തികളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
ടി കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് പി എ അബ്ദുല്‍ കരീം, വൈ: പ്രസിഡന്റ് ഗഫൂര്‍ കടങ്ങോട്, ഗഫൂര്‍ പള്ളികുളം , എ എച്ച് സൈനുല്‍ ആബിദ്, എ കെ ഹനീഫ, മൂസ ഒരുമനയൂര്‍, നൗഷാദ് തെരുവത്ത്, വിപി മന്‍സൂര്‍ അലി, കെ വി ഹാഷീം, അഷ്‌ക്കര്‍ കുഴിങ്ങര, എന്നിവര്‍ പ്രസംഗിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം ഭാരവാഹികളായി വി എം മനാഫ് കടപ്പുറം (പ്രസിഡന്റ്), എ വി അലി പുന്നയൂര്‍ (സെക്രറി) ഷജീര്‍ പു ന്ന ചാവക്കാട് (ട്രഷറര്‍), നിഷാദ് ഒരുമനയൂര്‍, തൗഫീഖ് പി എച്ച്, ഗഫൂര്‍ എം സി (വൈ:പ്രസിഡന്റ്മാര്‍ ), ഷാഫി എടക്കഴിയൂര്‍, മനാഫ് മന്ദലംകുന്ന്, തൗഫീഖ് ചേറ്റുവ (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് പി എ അബ്ദുല്‍ കരീം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.