ചാവക്കാട് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദിയെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്കു സമീപമാണ് ചടങ്ങു സങ്കടിപ്പിച്ചത്. പ്രശസ്ത ചിത്രകാരൻ ഗായത്രി ഗുരുവായൂർ പൊന്നാടയണിച്ചു.
അനുമോദനയോഗത്തിനുശേഷം ഫല വൃക്ഷത്തൈകൾ നടലും വിതരണവും നടന്നു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഷണ്മുഖൻ വൈദ്യർ അധ്യക്ഷതവഹിച്ചു, സെക്രട്ടറി സി. ആർ. ഹനീഫ സ്വാഗതവും ഒ.കെ.റഹീം നന്ദിയും പറഞ്ഞു. സരസ്വതി ശങ്കരമംഗലത്, ഷിഹാബ് ഒരുമനയൂർ, സൈഫുദ്ധീൻ, ഷറാഫത്ത്, ആർ.എച് മുഹമ്മദുണ്ണി എന്നിവർ നേതൃത്വം നൽകി.