മന്ദലാംകുന്ന്: അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ മന്ദലാംകുന്ന് ജൗഹരിയ മദ്രസയിൽ നടന്ന കുടുംബ സംഗമവും ഇഫ്താർ വിരുന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അല്ലാമ ഉഖ്ബാൽ സ്മാരക സാംസ്കാരിക സമിതി പ്രസിഡണ്ട് കെ.കെ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് എ.എം അലാവുദ്ധീൻ, മഹല്ല് ഖത്തീബ് അബ്ദുൽ ഗഫൂർ ഫൈസി, പുന്നയൂർ ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് കെ.എസ് സുരേഷ് എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, ചാവക്കാട് തഹസിൽദാർ കെ പ്രേംജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് അനിൽ കുമാർ, സന്തോഷ് ദേശമംഗലം, ലിജോ പനക്കൽ, വി സലാം, പി.എ ഷാഹുൽ ഹമീദ്, കെഎം ഹല്ലാജ്, വി.എ അബൂബക്കർ, പി.എം ഫസലുദ്ധീൻ, എ.കെ ഹനീഫ, ടി.എം ജിൻഷാദ്, പി.എം കബീർ, പി.എസ് മനാഫ്, കെ.ബി ബാദുഷ എന്നിവർ പങ്കെടുത്തു. അസീസ് മന്ദലാംകുന്ന് സ്വാഗതവും പി.എ നസീർ നന്ദിയും പറഞ്ഞു.