അണ്ടത്തോട് : ആമ്പുലൻസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശി അബ്ദുൽ ഗഫൂർ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ വെളിയങ്കോട് ബീവിപ്പടിയിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂക്കിൽ നിന്നും രക്തസ്രാവമുള്ള നിലയിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശി അജ്ന എന്ന കുട്ടിയെ തൃശ്ശൂരിലേക്ക് കൊണ്ടു പോവുകയായിരുന്ന പരസ്പരം GCC വെളിയംകോട് ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംമ്പുലന്സിന് മുന്നിൽ വട്ടം തിരിഞ്ഞ കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ആംബുലൻസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു.
ആമ്പുലൻസ് ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിലുണ്ടായിരുന്ന ഫൈസൽ, അജ്നാ(10), റസാക്ക്, സൈഫുദ്ധീൻ, സോഫിയ, റുഖിയ എന്നിവർക്കാണ് പരിക്കേറ്റത്.