ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്‍ഷികം ആഘോഷിച്ചു. എന്‍ വിദ്യാസാഗരന്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ്
ദാനം, മൊബൈല്‍ ഫ്രീസര്‍ സമര്‍പ്പണം എന്നിവയും വാര്‍ഷികത്തിന്റെ ഭാഗമായി നടന്നു. പരിപാടികളുടെ ഉദ്ഘാടനം ചാവക്കാട് എം ആര്‍ ആര്‍ എം ഹയര്‍സെക്കണ്ടറി
സ്‌ക്കൂള്‍ മാനേജര്‍ എം യു ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് കെ എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ മഞ്ജുള ജയന്‍ മുഖ്യാതിഥിതിയായിരുന്നു.
കെ എ സുകുമാരന്‍, ഇ സി രാജേഷ്, എന്‍ വി മധു, പ്രേമാവതി കോതോട്ട്, കെ കെ രാജന്‍, ഷൈലജ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.