എടക്കഴിയൂര്‍ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ഡോ. അബ്ദുല്‍ ഹക്കീം റാലി ഉദ്ഘാടനം ചെയ്തു. ഷാജു ബാസ്റ്റിന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്ലക്കാര്‍ഡ്, പോസ്റ്റര്‍ നിര്‍മ്മാണ മത്സര വിജയികള്‍ക്ക്
പ്രധാനാധ്യാപകന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അധ്യാപകരായ എന്‍ ജെ ജെയിംസ്, സാന്റി ഡേവിഡ്, ശ്രീദേവി, മിനി, പീറ്റര്‍ വിദ്യാര്‍ഥികളായ എ കെ ഷക്കീര്‍, ഉസ്മാന്‍, അംബിക, അഖില എന്നിവര്‍ നേതൃത്വം നല്‍കി.

ഒരുമനയൂര്‍: ഇസ്‌ലാമിക്ക് ഹയര്‍സെക്കന്ററി സ്‌കൂള്‍ ലഹരിവിരുദ്ധ ക്‌ളബിന്റെ  നേതൃത്വത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണജാഥ സംഘടിപ്പിച്ചു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി. മൊയ്‌നുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.ഇ.ജെയിംസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എ.റസിയ, റെമിന്‍ മാത്യു, പി.എം.റംല, ലിനറ്റ് ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു. ഷെയ്ഖ് ഖലീഫ കോളനി, സ്‌കൂള്‍ പരിസരത്തുള്ള വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം നടത്തി.