ഗുരുവായൂര്‍ : നഗരസഭയില്‍ വയോമിത്രം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓഫീസിന് വേണ്ടി അനുവദിച്ച പകല്‍ വീട്ടില്‍ യോഗം ചേരുന്നതിനുള്ള ഷെഡ്ഡിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക, പകല്‍വീട്ടിലെ കക്കൂസിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങീ ആവശ്യങ്ങളും നിവേധനത്തില്‍ ഉന്നയിച്ചു. നിവേദനം സ്വീകരിച്ച് ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഇക്കാര്യങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കി. കക്കൂസിന്റെ ശോചനീയാവസ്ഥ ആഗസ്റ്റ് 15നകം പരിഹരിക്കുമെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചു. പ്രസിഡന്റ് ആര്‍.വി അലി, ജനറല്‍ സെക്രട്ടറി പി.പി വര്‍ഗീസ്, കെ.കെ.ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പേരടങ്ങിയ സംഘമായെത്തിയാണ് നിവേദനം നല്‍കിയത്.