Header

മികവിനുള്ള അംഗീകാരം – ചെറായി ജി യു പി എസ് ജില്ലയിലെ മികച്ച മാതൃകാ സ്കൂള്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍ക്കുളം : തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച മാതൃക യു പി സ്കൂളായി പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചെറായി ജി യു പി സ്കൂളിനെ തിരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍വെച്ച് സ്കൂള്‍ പ്രതിനിധികള്‍ പുരസ്ക്കാരം വിദ്യാഭ്യാസമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പ്രധാനാധ്യാപിക മിനി, അധ്യാപകരായ അബ്ബാസ്, കല, സന്ധ്യ, പി ടി എ പ്രസിഡന്റ് വി താജുദ്ധീന്‍, പി ടി എ അംഗങ്ങളായ ബൈജു സി പി, പ്രവീണ്‍ പ്രസാദ്, കാര്‍ത്തികേയന്‍, അനില്‍ ചെറായി, രഘുനാഥ് മാപ്പാല, വേണുഗോപാല്‍, മദര്‍ പി ടി എ പ്രസിഡന്റ് ലിനു ലക്ഷമണ്‍, പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നാല് വര്‍ഷം മുമ്പ് അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചെറായി യു പി സ്‌കൂളാണ് പിടിഎയുടെയും ജനങ്ങളുടെയും സജീവ ഇടപെടലിനെ തുടര്‍ന്ന് മുന്നുറിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളായി വികസിച്ചത്. പതിവ് രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്‌കൂളില്‍ കുട്ടികള്‍ നന്നെ കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ആലോചിക്കുകയായരുന്നു. ആദ്യാക്ഷരം കുറിച്ച വിദ്യാലയം തകര്‍ച്ചയിലാണെന്ന് തിരിച്ചറിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ പിടിഎ അംഗങ്ങള്‍ ആദ്യം രംഗത്ത് വരികയായിരുന്നു. ഇതോടെ നാടാകെ ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പൊതുവിദ്യാലയത്തെ പാശ്ചാത്തല സൗകര്യങ്ങള്‍ക്കൊണ്ടും പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും പഠനേതര പ്രവര്‍ത്തനങ്ങള്‍കൊണ്ടും വേറിട്ട സ്‌കാളാക്കി മാറ്റി. ഇന്ന് ചാവക്കാട് സബ്ബ് ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ഈ അധ്യായനവര്‍ഷം ഒന്നാംക്ലാസ്സിലേക്ക ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച പൊതുവിദ്യാലയവും ഇതാണ്. പി ടി എയുടേയും മദര്‍ പിടിഎയുടേയും മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന്റെ വികസനത്തിന്റെ അടിസ്ഥാനമെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ വാഹനം അനുവദിച്ച സ്‌കൂളിന് ഇപ്പോള്‍ സി എന്‍ ജയദേവന്‍ എം പിയും വാഹനം അനുവദിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റേയും നിരവധി സഹായങ്ങള്‍ സ്‌കൂളിനെ മികച്ചതാക്കാന്‍ സഹായകരമായി.
പുതുതായി നാല് ക്ലാസ് റൂം, ആധുനിക രീതിയില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, പ്രി പ്രൈമറി ബ്ലോക്ക് എന്നിവ സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. പൈതൃക സ്മാരകമായ കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി. നിലത്ത് പൂര്‍ണമായും ടൈലാണ് വിരിച്ചിട്ടുള്ളത്. ചുമരുകളിലെയും ചുറ്റുമതിലിലെയും ചിത്രപ്പണികളും, ഊഞ്ഞാലും സ്‌കൂളിനെ മനോഹരമാക്കുന്നു. ഉപജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായി ചെറായി സ്‌കൂളിനെ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. സയന്‍സ് കോണ്‍ഗ്രസില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും നേടി.
ഒരു നാടു മുഴുവനും പൊതു വിദ്യാലയത്തിന്റെ മികവിന് വേണ്ടി പ്രവര്‍ത്തിച്ചതിനു ലഭിച്ച അംഗീകാരമാണ് ഇതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി മാറ്റുകയെന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി ടച്ച് സ്ക്രീന്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ക്ലാസ്സ് മുറികളും, ലാബും, കളിസ്ഥലവും ഉൾപ്പെടെ ഏല്ലാ ആധുനിക സംവീധാനങ്ങളും ഒരുക്കും. ഒരു ബഡ്സ് സ്കൂളും ഇതിനോടൊപ്പം തുടങ്ങാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളെയും സ്മാര്‍ട്ട് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് പഞ്ചായത്ത് നടത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/CHERAYI-UP-SCHOOL.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

സ്‌കൂളിലെ പ്രവേശനോത്സവത്തിന് മുന്നോടിയായി യുവാക്കള്‍ സ്‌കൂളിലെ ക്ലാസ്സുകളിലേക്കാവശ്യമായ ബഞ്ചുകളും ഡസ്‌കുകളും പെയിന്റിംങ്ങ് ചെയ്യുന്നു.(ഫയല്‍ ചിത്രം)

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.