ചാവക്കാട് : തിരുവത്ര മുട്ടില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. തിരുവത്ര മുട്ടില്‍ ഏറച്ചം വീട്ടില്‍ നിസാര്‍, വെളിയങ്കോട് വീട്ടില്‍ ഗഫൂർ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു.