ഒരുമനയൂർ: കായിക കേരളത്തിന് പൊൻതിളക്കം സമ്മാനിച്ച്‌ മഹാരാഷ്ട്രയിലെ നാസികിൽ നടന്ന 39-ം ഇന്ത്യൻ മാസ്റ്റേഴ്സ്‌ ഓപ്പൺ അത്‌ ലറ്റിക്‌ മീറ്റിൽ കേരളത്തിനു വേണ്ടി ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടി തായ്‌ലെന്റിൽ നടക്കുന്ന അന്തർ ദേശീയ മാസ്റ്റേഴ്സ്‌ ഓപ്പൺ അത്‌ ലറ്റിക്‌ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാഷ്ണൽ ഹുദ സെന്റ്രൽ സ്കൂൾ കായിക അധ്യാപകൻ പി കെ ഷഫീറിന് സ്വീകരണം നൽകി. നാഷ്ണൽ ഹുദ സെന്റ്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മനേജർ ടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി കെ മുസ്തഫ സ്വാഗതം പറഞ്ഞു. ഷഫീറിനെ വേദിയിൽ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ഉപഹാരം നൽകി. സ്കൂൾ മാനേജ്‌ മെന്റ്‌ സെക്ട്രടറി എ.ടി.മുസ്തഫ, പി.ടി.എ പ്രസിഡണ്ട്‌ ഫൈസൽ ഉസ്മാൻ, സ്റ്റാഫ്‌ പ്രതിനിധിയായി വി.എസ്‌ ഷമീർ, വിദ്യാർത്ഥി പ്രതിനിധി അഫ്ര സുൽത്താന, വൈസ്‌ പ്രിൻസിപ്പാൾ സി സന്ധ്യ, പി.ടി.എം.എ പ്രതിനിധികളായ അനീഷ് പാലയൂർ, അബ്‌ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
സ്കൂൾ പി ടി എം എ കമ്മിറ്റി യുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ഘോഷയാത്ര നടത്തി.
ഘോഷയാത്രക്ക്‌ ചാവക്കാട് സാംസ്കാരിക കൂട്ടായ്മ പ്രവർത്തകരായ ഫിറോസ് പി തൈപ്പറമ്പിൽ, നൗഷാദ് തെക്കുംപുറം, നാസർ എച് എസ്, ഷാഹുൽ എന്നിവർ നേതൃത്വം നൽകി.
ഒരുമനയൂർ തങ്ങൾപടി പൗരാവലി ഷഫീറിന് പൊന്നാടയണിയിച്ച് ഘോഷയാത്രക്ക് സ്വീകരണം നൽകി.