Header

ട്രെയിനില്‍ സ്ത്രീക്ക് നേരെ അക്രമം – ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : ട്രെയിനില്‍ വനിതാ കംമ്പാര്ട്ട് മെന്റില്‍ വനിതാപോലീസിന്റെ അഭാവത്തില്‍ സ്ത്രീക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടെമ്പിള്‍ സി.ഐ എന്‍. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ റെയില്‍വേസ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ്ണ ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി. അനൂപ് അധ്യക്ഷത വഹിച്ചു. കെ.എസ്. അനൂപ്, കെ.എന്‍.രാജേഷ്, എറിന്‍ ആന്റണി, ഹസന്‍ മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമൊവശ്യപ്പെട്ട് അഖിലേന്ത്യ മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കിഴക്കേനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേസ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു  നടന്ന ധര്‍ണ്ണ സി.പി.എം. ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, ആനന്ദവല്ലി മാമ്പുഴ, ഷീജ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.ഗുരുവായൂര്‍ -ചെ ൈഎഗ്മോര്‍ ട്രയിനിലെ വനിത കമ്പാര്ട്ട്മെന്റില്‍ ആയുധങ്ങളുമായി മോഷ്ടാവ് ശനിയാഴ്ചയാണ് ആഭരണം പൊട്ടിക്കാന്‍ ശ്രമിച്ചത്. മോഷണം ചെറുത്ത സ്ത്രികളെ ആക്രമിക്കുകയും ചെയ്തു. ഗുരുവായൂരില്‍ നിന്ന് രാത്രി 9.25 ന് പുറപ്പെട്ട  ട്രയിന്‍ പൂങ്കുന്നത്ത് എത്തുതിന് മുമ്പാണ് സംഭവം. പൂങ്കുന്നത്ത് എത്തുതിന് മുമ്പ് ഗുരുവായൂര്‍ ട്രയിന്‍ മറ്റൊരു ട്രയിന്‍ കടത്തി വിടുന്നതിനായി പിടിച്ചിട്ട ശേഷം എടുത്തപ്പോള്‍ മോഷ്ടാവ് ട്രയിനില്‍ ചാടികയറുകയായിരുന്നു. ഈ സമയം ലേഡിസ് കമ്പാര്ട്ട് മെന്റില്‍ 6 സ്ത്രികളും മൂന്നു കുട്ടികളും മടക്കം 9 യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ആദ്യം കുട്ടികളുടെ കഴുത്തില്‍ വാള് തിരികിയ ശേഷം ആഭരണങ്ങളഴിക്കാന്‍ ആവശ്യപ്പെട്ടു. മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പ് സ്വദേശിനി ജെസി(28)യുടെ മകള്‍ ആറ് വയസ്സുള്ള ഫാത്തിമ്മയുടെ കഴുത്തിലാണ് വാള് തിരികി ഭീഷണിപ്പെടുത്തിയത്. ഇത് ചെറുത്ത ജെസിയുടെ മുഖത്തടിച്ച അക്രമി മറ്റു സ്ത്രികളേയും ആക്രമിക്കാനൊരുങ്ങി. മോഷ്ടാവിന്റെ ശ്രദ്ധ  മാറിയെന്നു മനസ്സിലാക്കിയ ജെസി ചാവക്കാടുള്ള ബന്ധുക്കളെ മൊബൈലില്‍ വിളിച്ച് വിവരം അറിയിച്ച ശേഷം  അപായ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.