Header

ബാബരി മസ്ജിദ് കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി

ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ,

ചാവക്കാട് സൂപ്പർമാർക്കറ്റിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ഏനാമാവ് റോഡിലെ എം കെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് ബസ്സ്റ്റാന്റ് - സഹകരണ റോഡിൽ താമസിക്കുന്ന പരേതനായ (നാരങ്ങ) മൊയ്‌ദുണ്ണി മകൻ പണിക്കവീട്ടിൽ മുസ്തഫ (48) ആണ് മരിച്ചത്.

കോവിഡ് – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് സേവനം നിർത്തിവെച്ചു, പുന്നയൂർക്കുളത്ത് പതിനാലു പേർക്ക്…

ചാവക്കാട്: സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് പൊതുജന സേവനം നിർത്തിവെച്ചു. പൂക്കോട് സ്വദേശിയായ ക്ലർക്കിനാണ് ഇന്ന് പൂക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ്

കടപ്പുറം : കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർ കുഞ്ഞി ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പൊതു ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആന്റിജൻ റെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധന തുടർന്ന്

തലയ്ക്കടിച്ചു, കയറുകൊണ്ട് കഴുത്തില്‍ മുറുക്കി; തമിഴ് യുവതിയുടെ മരണം കൊലപാതകം, ഒപ്പം താമസിച്ച…

ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം

പൊതുകിണറുകൾ സംരക്ഷിക്കുകയെന്നത് അടുത്ത തലമുറയോടുള്ള നീതി

ഗുരുവായൂര്‍: പൊതുകിണറുകൾ സംരക്ഷിക്കുകയെന്നത് അടുത്ത തലമുറയോട് ചെയ്യുന്ന നീതിയാണെന്ന് ചീഫ് വിപ്പ് കെ. രാജൻ. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് നവീകരിച്ച വന്നേരി കിണറിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് നാടിൻ്റെ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ തിരുവത്ര സ്വദേശി അറസ്റ്റിൽ

ചാവക്കാട്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലി(52) യെയാണ് ചാവക്കാട് പോലീസ് പോക്സോ വകുപ്പ്

കോവിഡ് വിലക്കുകൾക്ക് പുല്ലുവില – ചാവക്കാട് ബീച്ചിൽ സന്ദർശകരുടെ തിരക്ക്

ചാവക്കാട് : കുട്ടികളും വൃദ്ധരും ഉൾപ്പെടെ ചാവക്കാട് ബീച്ചിൽ ഇന്ന് സന്ദർശകരുടെ തിരക്ക്. പൊതു അവധി ദിനമായ ഇന്ന് ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാടും പരിസരത്തും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും കാറുകളിലും ബൈക്കുകളിലുമായി

സമ്പർക്കം – ഇന്ന് ചാവക്കാട് നടന്ന പരിശോധനയിൽ നഗരസഭാ ജീവനക്കാർ ഉൾപ്പെടെ ഒൻപതു പേർക്ക് കോവിഡ്

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ടു നഗരസഭാ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാവറട്ടി, വാടാനപ്പളി, പൂക്കോട് എന്നിവിടങ്ങളിലുള്ളവരാണ് കോവിഡ്

കർഷക വിരുദ്ധ ബില്ല് – യൂത്ത് ലീഗ് മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

ചാവക്കാട്: പാർലമെന്റിലും, രാജ്യസഭയിലും ചർച്ച പോലും ചെയ്യാതെ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾ പാസ്സാക്കിയത് കർഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ഉസ്മാൻ എടയൂർ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ്