തിരുവത്ര: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മത്സ്യ കച്ചവടക്കാരനായ എടക്കഴിയൂര്‍ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പാലക്കല്‍ മനാഫ്(38), എടക്കര  സ്വദേശി അമീര്‍ ( 24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരമണിയോടെ തിരുവത്ര പോസ്റ്റ് ഓഫീസിനു സമീപം ദേശീയപാതയിലാണ് അപകടം. എടക്കഴിയൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്നു ബൈക്കില്‍ മീന്‍ കച്ചവടം നടത്തുന്ന മനാഫ്. റോഡി ന്‍റെ എതിര്‍വശത്ത് നിന്നും മീന്‍ വാങ്ങിക്കുന്നതിനായി വിളിച്ചതോടെ മനാഫ്  റോഡിന്റെ എതിര്‍വശത്തേക്ക് വാഹനം തിരിച്ചു. ഈ സമയം അതേ ദിശയില്‍ നിന്നും അതിവേഗത്തില്‍ വന്നിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലൈഫ് കെയര്‍ പ്രവര്‍ത്തകരും സമീപത്തെ ബൈക്ക് മെക്കാനിക് രമേഷും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അമീറിനെ മുതുവട്ടൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കേറ്റ മനാഫിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.