ചാവക്കാട്: നഗരസഭ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍ പെട്ട എട്ടാം തരം വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. രണ്ടര ലക്ഷം
രൂപ ചെലവിലാണ് നഗരസഭയിലെ 50 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തത്. മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സൈക്കിള്‍ വിതരണം കെ.വി.അബ്ദുള്‍
ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, എ.സി.ആനന്ദന്‍, എ.എ.മഹേന്ദ്രന്‍,
എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, മണത്തല സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.പി.മറിയക്കുട്ടി, ഹെഡ്മാസ്റ്റര്‍ കെ.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Photo: ചാവക്കാട് നഗരസഭയില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു