മുഹമ്മദ്‌ റൈസ്

മുഹമ്മദ്‌ റൈസ്

ചാവക്കാട് :  ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ്  മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെളിയംങ്കോട് കറുപ്പം വീട്ടിൽ മുഹമ്മദ് റൈസ് (21) ആണ് മരിച്ചത്. പരിക്കേറ്റ   വെളിയങ്കോട് കുട്ട്യാട്ടിൽ ശുക്കൂർ (23)നെ  തൃശൂർ അശ്വിനി ഹോസ്പിറ്റലിലും,   തിരുവത്ര ചങ്ങനശ്ശേരി  അലി മകൻ  മുസ്ഥഫ (29)യെ  കുന്നംകുളം റോയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ച ഒരു മാണിയോട് കൂടെ അതിർത്തി പെട്രോൾ പാമ്പിന് സമീപമാണ് അപകടം. അപകടത്തിൽ പേട്ട ബൈക്ക് യാത്രികർ റോഡിൽ പലയിടങ്ങളിലായി തെറിച്ചു കിടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകരും അണ്ടത്തോട് മുസ്ഥഫ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റൈസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വട്ടേക്കാട് നേർച്ച കണ്ട്‌ തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.