എടക്കഴിയൂർ:  എടക്കഴിയൂര്‍എടക്കഴിയൂര്‍  നാലാംകല്ലില്‍ ദേശീയ പാതയില്‍ ബൈക്കും ഗുഡ്സ് ആപ്പെയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നാലാംകല്ല് സ്വദേശി തൊണ്ടംപിരി ഹനീഫ മകന്‍ ഇർഫാൻ (20) നെ എടക്കഴിയൂര്‍ ലൈഫ്കെയര്‍  പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടം.